ചരിത്രത്തിലാദ്യമായി സ്വർണം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; പവന് 40,000 രൂപയിലെത്തി

0
0
Courtesy: hindusthan times

കോഴിക്കോട്: (www.k-onenews.in) തുടർച്ചയായ ഒൻപതാം ദിവസവും കുതിച്ചുയർന്ന് സ്വർണ വില. ഇന്ന് പവന് 280 രൂപ വർധിച്ച് ചരിത്രത്തിലാദ്യമായി സ്വർണം 40,000 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 5,000 രൂപയാണ് ഇന്നത്തെ വില.

ഇത്തവണ സാമ്പത്തിക വർഷം ആദ്യ വാരം പവന് 33,000 രൂപയായിരുന്ന സ്വർണ വിലയാണ് മൂന്ന് മാസം കൊണ്ട് പവന് 7000 രൂപയിലധികം വർധിച്ചത്. മെയ് ആദ്യ വാരം 34000 രൂപയായിരുന്ന സ്വർണ വില മെയ് പകുതിയോടെ 35000 ആയി. ജൂൺ മാസം അവസാനത്തോടെ 35920 രൂപയിലെത്തി. ജൂലൈ മാസം ആരംഭിച്ചപ്പോൾ തന്നെ 36000 കടന്നു. ജൂലൈ രണ്ടാം വാരത്തോടെ 37,000 ആയി ഉയർന്നു. പിന്നീട് ദിവസേന സ്വർണ വില കുതിച്ച് ഉയരുകയായിരുന്നു.

ജൂലൈ 25ന് പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ച് 38120 രൂപയായി. ജൂലൈ 28ന് 39000 എന്ന റെക്കോർഡിലെത്തി. ഇന്നലെ 39,720 ആയിരുന്ന സ്വർണ വിലയാണ് പവന് 280 രൂപ വർധിച്ച് ചരിത്രത്തിലാദ്യമായി 40000ത്തിലെത്തിയത്. കോവിഡ് പ്രതിസന്ധിയിൽ സ്വർണ വിപണിയിൽ വാങ്ങാൻ ആളുകൾ കുറഞ്ഞുവെങ്കിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തുന്നതാണ് വില ഉയരാനുള്ള കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. വരും ദിവസങ്ങളിലും വില ഉയർന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here