എസ്എസ്എൽസി ഫലം തിങ്കളാഴ്ച ഉച്ചയ്ക്ക്; കൈറ്റിന്റെ പോർട്ടലിന് പുറമെ സഫലം ‘മൊബൈൽ ആപ്പും

0

തിരുവനന്തപുരം:(www.k-onenews.in) ഈ വർഷത്തെ എസ്എസ്എൽസി ഫലം തിങ്കളാഴ്ച അറിയാം. ആറിന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ www.results.kite.kerala.gov.in വെബ്‌സൈറ്റിലൂടെ എസ്എസ്എൽസി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനുപുറമെ ‘സഫലം 2019’ എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ വിദ്യാഭ്യാസ ജില്ല റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ മൂന്നു മണി മുതൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും “Saphalam 2019′ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെതന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here