സ്വർണ്ണ കള്ളക്കടത്ത് കേസ്: അറസ്റ്റിലായത് പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല
വാർത്ത പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യം

0
0

എറണാകുളം:(www.k-onenews.in) സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതിരിച്ചുവിടാൻ ആസൂത്രിത ശ്രമം നടക്കുന്നതായി പോപുലർഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ പ്രസിഡന്റ് വി കെ സലിം പ്രസ്താവനയിൽ പറഞ്ഞു. കേസിൽ അന്വേഷണം പ്രമുഖരിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ പോപുലർ ഫ്രണ്ടിനെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കാനുള്ള നീക്കം സംശയാസ്പദമാണ്.

കഴിഞ്ഞ ദിവസം പിടിയിലായ മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനെന്ന തരത്തിലുള്ള മാധ്യമങ്ങളുടെ പ്രചാരണം തെറ്റാണ്. കൈവെട്ട് കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ട മുഹമ്മദ് അലി പോപുലർ ഫ്രണ്ട് പ്രവർത്തകനല്ല. ഇയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. വസ്തുത ഇതായിരിക്കെ എൻഐഎയെ ഉദ്ധരിച്ച് കൊണ്ട് പോപുലർ ഫ്രണ്ടിനെ കേസുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങൾ സ്വർണക്കടത്ത് കേസിലെ അന്വേഷണം വഴിതെറ്റിച്ചു വിടാൻ ശ്രമിക്കുകയാണ്.

നിയമവിരുദ്ധവും രാജ്യദ്രോഹപരവുമായ പ്രവർത്തനങ്ങൾ പോപുലർ ഫ്രണ്ടിന്റെ രീതിയല്ല. അത്തരം പ്രവർത്തനങ്ങളെ ഒരുകാലത്തും സംഘടന പ്രോൽസാഹിപ്പിക്കുകയുമില്ല. യാതൊരു വസ്തുതയുമില്ലാതെ സംഘടനയ്ക്കെതിരേ വ്യാജ വാർത്തകൾ പടച്ചുവിടുന്ന മാധ്യമങ്ങൾക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വി കെ സലിം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here