ഗോരക്ഷകരുടെ ആക്രമണത്തിനിരയായ ഉനയിലെ ദലിതര്‍ക്ക് വീണ്ടും മര്‍ദ്ദനം

0

പട്‌ന: (www.k-onenews.in) ഗുജറാത്തിലെ ഉനയില്‍ ഗോരക്ഷകര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ദലിതര്‍ക്ക് നേരെ വീണ്ടും ആക്രമണം. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയാണ് മര്‍ദ്ദിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇരകളായ രമേശ് സാവരിയ, അശോക് സാവരിയ എന്നിവര്‍ക്ക് നേരെ ആയിരുന്നു ആക്രമണം. ജാമ്യത്തിലിറങ്ങിയ പ്രതി കിരണ്‍സിങ് ബാലുബായിയും സുഹൃത്തും ചേര്‍ന്നാണ് ഇവരെ മര്‍ദ്ദിച്ചത്. ഉനയില്‍ നിന്നും സ്വന്തം ഗ്രാമമായ മോട്ട സമാധ്യയിലേക്ക് കുടുംബത്തോടൊപ്പം പോകുന്നതിനിടെയാണ് ആക്രമണം.
അതേസമയം, ഉനയില്‍ ആക്രമണത്തിനിരയായവരുടെ കുടുംബങ്ങള്‍ ഉള്‍പ്പെടെ 450ഓളം ദലിതര്‍ ഇന്നലെ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here