മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ രണ്ടുവയസുകാരിയെ മുത്തശ്ശി കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

0
0

മുംബൈ: (www.k-onenews.in) മരുമകളോടുള്ള ദേഷ്യം തീര്‍ക്കാന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു വയസ്സുള്ള പേരക്കുട്ടിയെ മുത്തശ്ശി ആറാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് സംഭവം. റുക്സാന ഉബൈദുള്ള അന്‍സാരിയെന്ന സ്ത്രീയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

അപ്പാര്‍ട്ടിമെന്‍റിലെ മറ്റ് താമസക്കാരാണ് പുലര്‍ച്ചെ രക്തത്തില്‍ കുളിച്ച നിലയില്‍ കുട്ടിയുടെ മൃതദേഹം അപ്പാര്‍ട്ടിമെന്‍റിന് പരിസരത്തു കണ്ടത്. വീഴ്ചയില്‍ തലയിടിച്ചായിരുന്നു കുട്ടിയുടെ മരണം. ഇതേ കെട്ടിടത്തിലെ ആറാമത്തെ നിലയിലായിരുന്നു കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.

ജനലിലൂടെ കുട്ടി അബദ്ധത്തില്‍ പുറത്തേയ്ക്ക് വീണതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ സ്പോര്‍ട്ടില്‍ നിന്നും ലഭിച്ച ചിലതെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണന്നും പ്രതി മുത്തശ്ശിയാണെന്നതു൦ തെളിഞ്ഞത്.

കുട്ടിയുടെ മൃതദേഹം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭാഗത്തെ ഫ്ലാറ്റിന്‍റെ ജനല്‍ അടച്ചിട്ട നിലയില്‍ കണ്ടത്തിയതാണ് സംശയത്തിനിടയാക്കിയത്. വീടിന്‍റെ പ്രധാന വാതിലും തുറന്നിട്ടുണ്ടായിരുന്നില്ല. അടച്ചിട്ട ജനലിലൂടെ കുട്ടിയെങ്ങനെ പുറത്തേയ്ക്ക് വീണു എന്ന സംശയമാണ് കൊലപാതകത്തിന്‍റെ സൂചന നല്‍കിയത്.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി മുത്തശ്ശിയാണെന്ന് തെളിഞ്ഞത്. ചോദ്യം ചെയ്യലിനിടെ ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുകയായിരുന്നു. പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here