ഭിക്ഷാടന മാഫിയക്കെതിരെ ഗ്രീൻസ്റ്റാർ എരിയാൽ ബോധ വൽക്കരണ പ്രവർത്തനം തുടങ്ങി

0

എരിയാൽ: (www.k-onenews.in) സംസ്ഥാനത്ത്‌ വർദ്ദിച്ച്‌ വരുന്ന കൊളളയും കൊലപാതങ്ങളും പീഡനങ്ങളും ഭിക്ഷാടന മാഫിയകളുടെ കടന്ന് കയറ്റം മൂലമാണെന്ന തിരിച്ചറിന്റെ സാഹചര്യത്തിൽ എരിയാലിലും സമീപ പ്രദേശങ്ങളിലും ഭിക്ഷാടന മാഫിയകൾക്കെതിരായ ബോധവൽക്കരണ പ്രവർത്തങ്ങളുമായി മുന്നോട്ട്‌ പോകാൻ എരിയാൽ ഗ്രീൻ സ്റ്റാർ ആർട്സ്‌ ആന്റ്‌ സ്പോട്സ്‌ ക്ലബ്‌ യോഗം തീരുമാനിച്ചു
ഇതിന്റെ ആദ്യ ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനെതിരായ ജാഗ്രതാ നിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ എരിയാലിലും സമീപ പ്രദേശങ്ങളിലും പതിക്കുന്ന പരിപാടിക്ക്‌ തുടക്കം കുറിച്ചു
തുടർന്ന് വിവിധ ഘട്ടങ്ങളിലായി ലഘുലേഘ വിതരണം, ഗൃഹ സന്ദർശനം, കുടുംബ സദസ്സുകൾ എന്നിവ സംഘടിപ്പിക്കും

ടൗണുകളിൽ സ്ഥാപിക്കുന്നതിന്ന് തയ്യാറാക്കിയ പോസ്റ്ററുകൾ പ്രകാശനം ചെയ്ത്‌ കൊണ്ട്‌ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എ ജലീൽ പദ്ധതിക്ക്‌ തുടക്കം കുറിച്ചു

ചടങ്ങിൽ അർഷാദ്‌ ബളളീർ അധ്യക്ഷത വഹിച്ചൂ
കെ ബി കുഞ്ഞാമു, എ കെ ഷാഫി, മഹ്‌മൂദ്‌ കുളങ്കര,അബ്ദുല്ല ഡിസ്കൊ, ഷാഫി സിദ്ദക്കട്ട, കെ ബി അമീർ, നവാസ്‌ എരിയാൽ, എ എ സലാം, സലീം ബളളീർ, ഹാരിസ്‌ എരിയാൽ, സമദ്‌, നൗഫൽ, റഫീഖ്‌, അസ്രു എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here