ഹാദിയ കേസ്: സുപ്രീംകോടതി വിധി സംഘടനാ നിലപാടിനുള്ള അംഗീകാരം- പോപുലര്‍ ഫ്രണ്ട്

0

കോഴിക്കോട്: (www.k-onenews.in) ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. കേസിന്റെ തുടക്കം മുതല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സ്വീകരിച്ച നിലപാടിനെ ശരിവയ്ക്കുന്നതാണ് സുപ്രീംകോടതി വിധി.

ഒരു ഹേബിയസ് കോര്‍പ്പസ് ഹരജിയെ തീവ്രവാദക്കേസായി ചിത്രീകരിക്കാനും അതുവഴി നിരപരാധികളായ ഒരു വിഭാഗത്തെ കുറ്റവാളികളാക്കാനുമുള്ള ഭരണകൂട ഗൂഢാലോചനയാണ് ഹാദിയ കേസിന്റെ ഭാഗമായി നടന്നത്. ഇതിനായി കേന്ദ്രം ഭരിക്കുന്ന ഹിന്ദുത്വ ഭരണകൂടം സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയും കുപ്രചാരണങ്ങളിലൂടെ വന്‍തോതില്‍ ഭീതിപരനടത്തുകയുമായിരുന്നു. ഇതിനെതിരേ നടത്തിയ ശക്തമായ നിയമപോരാട്ടത്തിന് വിജയം കാണാനായത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള പൗരന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ്. അതേസമയം, വിവാഹം റദ്ദാക്കിയ ഹൈക്കോടതി നിയമം ദുരുപയോഗം ചെയ്‌തെന്ന സുപ്രീംകോടതി നിരീക്ഷണം ജനാധിപത്യ സമൂഹം ഗൗരവമായി കാണേണ്ടതുണ്ട്. ഹാദിയ ഇസ്‌ലാം സ്വീകരിച്ചതും വിവാഹം കഴിച്ചതുമായും ബന്ധപ്പെടുത്തി നടത്തിയ എല്ലാ വ്യാജ പ്രചാരണങ്ങള്‍ക്കും ഇതോടെ അന്ത്യമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here