ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി കിഴക്കൻ പ്രവിശ്യ ഹജ്ജ് വളണ്ടിയർമാർക്കുള്ള ട്രെയിനിങ് സംഘടിപ്പിച്ചു

0

(www.k-onenews.in) ആഗസ്റ്റ് രണ്ടാം തീയതി റയാൻ പോളി ക്ലിനിക്കിൽ വെച്ച് നടന്ന വോളണ്ടിയർ ട്രെയിനിങ്ങിൽ ഇരുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. കേരളം, തമിഴ്നാട്, കർണാടക കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ യു. പി, മഹാരാഷ്ട്ര, ഗോവ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഉള്ള ആളുകളും പ്രവിശ്യയുടെ വിവിധ നഗരങ്ങളിൽ നിന്നായി ട്രെയിനിങ്ങിൽ പങ്കെടുത്തു.

രണ്ടു ഭാഷകളിലായി നടന്ന ട്രെയിനിങ്ങിന് മലയാള ഭാഷയിൽ ജിദ്ദയിൽ നിന്നുള്ള സീനിയർ ട്രെയിനർ അബ്ദുൽ റഊഫും ഉറുദു ഭാഷയിൽ ശരീഫ് ജോക്കട്ടയും നേതൃത്വം നൽകി.

പ്രോഗ്രാം കൺവീനർ റീജിയണൽ പ്രസിഡൻറ് മുഹമ്മദ് ഇമ്തിയാസ് സ്വാഗതം ആശംസിച്ചു. ഹജ്ജ് സർവീസിൻ്റെ പ്രാധാന്യത്തെയും ശ്രേഷ്ഠതയും കുറിച്ച് മലയാള ഭാഷയിൽ അബ്ദുള്ള കുറ്റ്യാടിയും ഉർദു ഭാഷയിൽ അമീർ മൗലവിയും സംസാരിച്ചു.

ട്രെയിനിങ്ങിൽ മുഖ്യഅതിഥിയായി സിപ്കം ജുബൈൽ മാനേജർ സൈനുദ്ദീൻ പങ്കെടുത്തു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള പ്രസിഡൻറ് മൂസക്കുട്ടി, കർണാടക പ്രസിഡൻറ് അതാവുള്ള, ഡൽഹി പ്രസിഡൻറ് നാസറുൽ ഇസ്ലാം ചൗധരി, ഇന്ത്യ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി അഷറഫ് പുത്തൂർ എന്നിവർ ആശംസകൾ നേർന്നു. ഫ്രറ്റേണിറ്റി ഫോറം കർണാടക സ്റ്റേറ്റ് സെക്രട്ടറി മുഹമ്മദ് സാജിദ് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here