#letkeralalive മോദി… നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്; കേന്ദ്രസര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍

0
കോഴിക്കോട്: (www.k-onenews.in) പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് വിദേശരാജ്യങ്ങള്‍ സഹായം നീട്ടുമ്പോള്‍ നിരസിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സോഷ്യല്‍ മീഡിയിയില്‍ പ്രതിഷേധം. #letkeralalive എന്ന ഹാഷ്ടാഗ് ക്യംപെയ്‌നിലൂടെ ട്വിറ്ററിലാണ് പ്രതിഷേധം ശക്തമാകുന്നത്.

വിദേശനയത്തിന്റെ പേര് പറഞ്ഞ് ഒരു സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ വഴിയടയ്ക്കരുതെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കളുടെ ട്വീറ്റ്. കേരളത്തിന് പുറത്തുള്ള ട്വിറ്റര്‍ പ്രൊഫൈലുകളിലും കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നുണ്ട്.

2001 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് ഭൂകമ്പം നാശം വിതച്ചപ്പോള്‍ വിദേശസഹായം സ്വീകരിച്ച മോദി പ്രധാനമന്ത്രിയായപ്പോള്‍ അക്കാര്യം മറക്കുകയാണെന്നും ദുരന്തസമയത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും എം.ബി രാജേഷ് എം.പി ട്വീ്റ്റ് ചെയ്തു.

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിനെ കേരള ജനത ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകയാണെന്നാണ് മറ്റൊരു പ്രൊഫൈലില്‍ നിന്നുള്ള ട്വീറ്റ്.

അതേസമയം പ്രളയത്തെ സമചിത്തതയോടെയും ഒത്തൊരുമയോടെയും അതിജീവിക്കുകയാണ് കേരളമെന്നും പെരുന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തില്‍ മുസ്‌ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ അവസരമൊരുക്കിയതും ട്വീറ്റുകളിലുണ്ട്.

ഓണവും ബക്രീദും ദുരിതാശ്വാസക്യാംപുകളില്‍ ഞങ്ങള്‍ ഒത്തൊരുമയോടെ ആഘോഷിക്കുമെന്നാണ് മറ്റൊരു ട്വീറ്റ്.

നേരത്തെ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് യു.എ.ഇ 700 കോടി സഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയും സഹായം വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ യു.എന്നിന്റെയും വിദേശരാജ്യങ്ങളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. മാത്രമല്ല അടിയന്തരസഹായമായി പ്രധാനമന്ത്രിയോട് 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ 500 കോടി ഇടക്കാലാശ്വാസം മാത്രമാണ് മോദി പ്രഖ്യാപിച്ചത്.

സംഘപരിവാര്‍ രാഷ്ട്രീയത്തെ പുറത്തുനിറുത്തിയിട്ടുള്ള കേരളത്തിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.

LEAVE A REPLY

Please enter your comment!
Please enter your name here