ബാറ്റിംഗ്‌ വിസ്മയം ഹാഷിം അംലയ്ക്ക്‌ ഐപിഎല്ലിൽ വീണ്ടും അയിത്തം ; ആരാധകർ നിരാശയിൽ

0

മുംബൈ:(www.k-onenews.in)

ലോകത്തെ ഒന്നാം നിര ബാറ്റ്‌സ്മാന്മാരിൽ ഒരാളായ ദക്ഷിണാഫ്രിക്കയുടെ സൂപ്പർ താരം ഹാഷിം അംലയ്ക്ക്‌ അയിത്തം കൽപിച്ച്‌ വീണ്ടും ഐപിഎൽ.

കഴിഞ്ഞ രണ്ട് സീസണുകളിലും താരലേലത്തിൽ ഹാഷിം അംലയെ മാനേജ്മെന്റുകൾ അവഗണിച്ചിരുന്നു. ‍ എന്നാല്‍ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ അവസാനത്തോടെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിയ അംല തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

ഐപിഎല്ലിൽ വെറും 16 മത്സരങ്ങള്‍ മാത്രം കളിച്ച അംല ഇതിൽ രണ്ട്‌ സ്വെഞ്ചറിയുൾപ്പെടെ 44.38 എന്ന ബാറ്റിംഗ് ശരാശരിയിലൂടെ 577 കൂടി അടിച്ചു കൂട്ടി എന്നത്‌ കൂടി അറിയുമ്പോഴാണ് ഇദ്ധേഹത്തെ ഒഴിവാക്കാനുള്ള ടീമുടമകളുടെ തീരുമാനം ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്‌. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി-ട്വന്റിയിലും ഒരുപോലെ അനായാസേന പെർഫോം ചെയ്യുന്ന ചുരുക്കം ചില ബാറ്റ്സ്മാന്മാരിൽ പെട്ട താരമാണ് അംല.

അതിനിടെ, ഹാഷിം അംലയോടുള്ള അവഗണന അദ്ധേഹത്തിന്റെ ആരാധകരിൽ കടുത്ത നിരാശ ഉളവാക്കിയിട്ടുണ്ട്‌. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധം ഉയർന്നു കഴിഞ്ഞു. മതനിഷ്ഠ പ്രകാരമുള്ള ജീവിത ശൈലിയാണോ അദ്ധേഹത്തിനു ഐപിഎൽ അയിത്തം കൽപിക്കാൻ കാരണമെന്ന് പലരും ചോദ്യങ്ങളുന്നയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here