ഹഥ്‌റാസ് അതിക്രമം: 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് പോപ്പുലർ ഫ്രണ്ട്

0
0

കോഴിക്കോട്: (www.k-onenews.in) ഹഥ്‌റാസില്‍ പീഡനത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി രൂപംകൊണ്ട ജനരോഷത്തെ മറച്ചുപിടിക്കാന്‍ യു പി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിനെതിരേ കുപ്രചാരണം നടത്തുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് നേതാക്കളെയും ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്ത നടപടി തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജന. സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ പ്രസ്താവനയിൽപറഞ്ഞു

ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയും സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന യു.പി സര്‍ക്കാര്‍ നടപടിക്കെതിരേ ഒക്ടോബര്‍ 08 വ്യാഴാഴ്ച(ഇന്ന്) വൈകീട്ട് സംസ്ഥാനത്ത് 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. നിയമവാഴ്ചയെയും ഭരണഘടനാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനെതിരേ യോജിച്ച ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here