പ്രളയത്തിൽ മുങ്ങിയ കുടക് ജനതക്ക് കൈത്താങ്ങായ് ടി എം ചാരിറ്റബിൾ ട്രസ്റ്റ്, വിഭവ സമാഹരണം തുടങ്ങി

0
4

(www.k-onenews.in) കേരളത്തെ പോലെ തന്നെ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട നമ്മുടെ അതിർത്ഥി പ്രദേശമാണ് കുടക്‌. കേരളത്തോട്‌ ചേർന്ന് നിൽക്കുന്ന കുടകിലെ സിദ്ധാപുര ഗ്രാമത്തിലെ ജനങ്ങളെ സഹായിക്കാൻ ടി എം ചാരിറ്റബൾ ട്രസ്റ്റ്‌ ഒരുങ്ങി.വിഭവ സമാഹരണത്തിനായി കാസറഗോട്‌ പഴയ ബസ്‌ സ്റ്റാൻഡിലുള്ള ടി എം ചാരിറ്റബൾ ട്രസ്റ്റിന്റെ ഓഫീസിൽ (പോസ്റ്റ് ഓഫിസിന് എതിർവശം) കലക്ഷൻ പോയിന്റും തുറന്നിട്ടുണ്ട്.

കാവേരി നദി കര കവിഞ്ഞൊഴുകി വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ട സിദ്ധാപുരയിലെ 8 ക്യാമ്പുകളിലായി നൂറു കണക്കിനു മലയാളികളടക്കം 1600 ഓളം പേർ കഴിയുന്നുണ്ട്‌. 31 വീടുകൾ മലവെള്ള പാച്ചിലിൽ പൂർണ്ണമായും തകർന്നിട്ടുണ്ട്‌. തോട്ടം തൊഴിലാളികളായ പാവങ്ങളാണു പുഴയോരത്ത്‌ ചെറിയ വീടുകളിൽ താമസിച്ചിരുന്നവരിൽ അധികവും. കുത്തിയൊലിച്ച്‌ വന്ന വെള്ളം ഈ ഗ്രാമങ്ങളിലുള്ളവരുടെ സർവ്വതും തുടച്ചു നീക്കി.

കുടക്‌ ജില്ലയിലെ സിദ്ധാപുര ഗ്രാമത്തിലെ പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനുള്ള പരിശ്രമത്തിൽ ടി എം ചാരിറ്റബൾ ട്രസ്റ്റിനൊപ്പം കൈകോർക്കുക.

ബെഡ്‌. ബെഡ്‌ ഷീറ്റ്‌, തലയണ

ബക്കറ്റ്‌ , മഗ്‌, അടുക്കള പാത്രങ്ങൾ,നമസ്കാര കുപ്പായങ്ങൾ,ബാഗ്‌ , പുസ്തകങ്ങൾ, വൂളൻ തൊപ്പികൾ,ബേബി നാപ്കിൻപാഡ്‌,ഭക്ഷണ പദാർത്ഥങ്ങൾ,വീട്ടു സാധനങ്ങൾ തുടങ്ങിയ കളക്ഷൻ സെന്റർ വഴി സ്വീകരിക്കുന്നതാണ്

(പഴയത്‌ സ്വീകരിക്കുന്നതല്ല)

സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ടി എം ചാരിറ്റബൾ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക്‌ പണമയക്കാവുന്നതാണു.

Www.facebook.com/tmcharitabletrust

Account details

TM CHARITABLE TRUST

A/C NO: 0610201001923

IFSC CODE: CNRB0000610

CANARA BANK

BRANCH: BUNDER, MANGALORE

 

For more details

9037123277

9037886779

LEAVE A REPLY

Please enter your comment!
Please enter your name here