മഹാരാജാസിലെ അഭിമന്യു സ്മാരകം അനധികൃതമെന്ന് സര്‍ക്കാര്‍; മരിച്ചവര്‍ക്കെല്ലാം സ്മാരകമെന്ന നിലപാട് അപകടമെന്ന് ഹൈക്കോടതി

0

കൊച്ചി:(www.k-onenews.in) മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഓര്‍മ്മക്കായി ക്യാംപസില്‍ നിര്‍മ്മിച്ച സ്മാരകം അനധികൃതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യു സ്തൂപവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്മാരകം നിര്‍മ്മിച്ചതിന് ശേഷമാണ് കോളേജ് ഗവേണിങ് കൗണ്‍സിലിനെ വിദ്യാര്‍ത്ഥികള്‍ സമീപിച്ചതെന്നും ഇത് ശരിയായില്ലെന്നും സര്‍ക്കാര്‍ അറ്റോര്‍ണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

അനധികൃത നിര്‍മ്മാണം നടത്തിയ ശേഷം സാധൂകരിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പ്രസ്താവിച്ചു.

 സ്തൂപത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പല്‍, ഗവേണിങ് കൗണ്‍സില്‍, പൊലീസ് മേധാവി എന്നിവര്‍ ഓഗസ്റ്റ് ഒമ്പതിനകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ക്യാംപസില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകരായ കെ എം അജിത്ത്, കാര്‍മല്‍ ജോസ് എന്നിവര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഓഗസ്റ്റ് 12ന് കേസ് വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here