പശുഭീകരത; പ്രതികളെ ഉടൻ അറസ്റ്റ്‌ ചെയ്യണം- പോപുലർ ഫ്രണ്ട്‌

0

കാസർഗോഡ്‌:(www.k-onenews.in)

പശുക്കടത്ത്‌ ആരോപിച്ച്‌ യുവാക്കളെ മർദ്ധിച്ച്‌ പണവും വാഹനവും കവർന്ന അക്രമികളെ ഉടൻ പിടികൂടണമെന്ന് പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ ആവശ്യപ്പെട്ടു. നിരന്തരം അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടും പലപ്പോഴും പ്രതികളെ നിസാര വകുപ്പുകൾ ചേർത്ത്‌ വിട്ടയക്കുന്ന പോലീസ്‌ സമീപനമാണ് അക്രമങ്ങൾ തുടർക്കഥയാവാനുള്ള കാരണമെന്നും കാസർഗോഡിനെ കലാപ ഭൂമിയാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ പോപുലർ ഫ്രണ്ട്‌ കാസർഗോഡ്‌ ജില്ലാ പ്രസിഡണ്ട്‌ വൈ മുഹമ്മദ്‌, സെക്രട്ടറി ഹാരിസ്‌, ജില്ലാ കമ്മറ്റി അംഗം സിദ്ദീഖ്‌ പർള എന്നിവരടങ്ങിയ സംഘം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here