കരിപ്പൂർ വിമാന ദുരന്തം: വർഗ്ഗീയത്‌ നിറഞ്ഞ കമന്റുകൾക്കിട്ടവർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

0
0

കോഴിക്കോട്‌:(www.k-onenews.in)കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരെ അവഹേളിക്കുന്ന തരത്തിൽ ഒരു പ്രത്വേക മത വിഭാഗത്തെ ലക്ഷ്യം വെച്ച്‌ നിരവധി പേരാണു കമന്റിട്ടത്‌. ഒരു ദുരന്തത്തെ പോലും വർഗ്ഗീയ വൽക്കരിക്കുന്ന, മരണപ്പെട്ടവരുടെ പേരു നോക്കി സന്തോഷിക്കുന്നവർക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധമാണു ഉയരുന്നു. നാടും നഗരവും ഉറങ്ങാതെ രക്ഷാ പ്രവർത്തനത്തിൽ സജീവമായിരുന്നപ്പോഴാണു ചില വർഗ്ഗീയവാദികൾ മരണപ്പെട്ടവരെ അബഹേളിക്കുന്ന പോസ്റ്റുകളും കമന്റുകളുമായി വന്നത്‌. വാർത്ത മാധ്യമങ്ങളുടെ ലൈവിൽ പോലും സന്തോഷം കണ്ടെത്തുകയായിരുന്നു ഇത്തരക്കാർ. സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗ്ഗീയ പ്രചരണം നടത്തുന്നവർക്കെതിരെ പോലീസ്‌ സ്വമേധയ കേസ്‌ എടുക്കാത്തിലും പ്രതിഷേധം ഉയരുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here