‘ഇരിക്കുന്ന കസേരയെ കുറിച്ച് നല്ല ഓര്‍മയുണ്ട്’,അവരുടെ കയ്യിലുള്ള പൈസ അവിടെയിരിക്കട്ടെ,; മുല്ലപ്പള്ളിക്ക് മറുപടിയുമായി മുഖ്യമന്ത്രി

0
0

തിരുവനന്തപുരം: (www.k-onenews.in) പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. താനിരിക്കുന്ന കസേരയെ കുറിച്ച് നല്ല ഓര്‍മയോടെയാണ് സംസാരിക്കുന്നതെന്നും, അല്ലെങ്കില്‍ പല കാര്യങ്ങളും അങ്ങോട്ട് പറയാനുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് മാത്രമാണ് താനിപ്പോള്‍ സംസാരിക്കുന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കി മാന്യമായി പെരുമാറണമെന്നും, പ്രവാസികളെ തീരുമാനിക്കാനുള്ള സഹായവുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നപ്പോള്‍ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്തതെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചിരുന്നു.,

അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാര്‍ ആരുടെയും പണം കൊടുക്കുന്നില്ല, അതുകൊണ്ട് സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട് ആരുടെയും കയ്യില്‍ നിന്ന് പണം വാങ്ങാനും തയ്യാറാകുന്നില്ല. ഇക്കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാരാണ് നിര്‍വഹിക്കുന്നത്. കേന്ദ്രമാണ് പണം മുടക്കുന്നത്. സംസ്ഥാനം ഇക്കാര്യത്തില്‍ കക്ഷിചേരാനില്ല. അവരുടെ കയ്യിലുള്ള പണം അവരുടെ കയ്യില്‍ തന്നെ നില്‍ക്കട്ടെ’, മുഖ്യമന്ത്രി പറഞ്ഞു.

‘ഇത് എന്റെ വ്യക്തിപരമായ പ്രശ്‌നമല്ല. വ്യക്തിപരമായ പ്രശ്‌നം വരുമ്പോഴാണല്ലോ അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രശ്‌നം വരുന്നത്. വ്യക്തിപരമായ അഭിമാനം എല്ലാവര്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്, ആ പറഞ്ഞവരോട് ഇതേ എനിക്ക് പറയാനുള്ളൂ.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനം ഉപയോഗിക്കുന്നത് പ്രതിപക്ഷ നേതാക്കളെ അപമാനിക്കാന്‍ എന്ന ആരോപണത്തിന്, മാധ്യമങ്ങള്‍ ചോദിക്കുന്നതിനുള്ള ഉത്തരമാണ് താന്‍ പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here