ഇന്ത്യൻ സോഷ്യൽ ഫോറം ഉമ്മൂൽ ഹസം ബ്രാഞ്ച് നോർക്കാ കാർഡ് വിതരണം ചെയ്തു

0
ഉമ്മൂൽ ഹസം:(www.k-onenews.in) പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ബഹ്റയിൻ പ്രവാസികൾക്കിടയിൽ സ്തുത്യർഹമായ സേവനം ചെയ്തു വരുന്ന  ഇന്ത്യൻ സോഷ്യൽ ഫോറം വ്യാഴാഴ്ച  രാത്രി ഉമ്മുൽ ഹസം ബ്രാൻച് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ  ഉമ്മുൽ ഹസം ബാംഗോക് റെസ്റ്റോറന്റിൽ വെച്ച് നാേർക്ക കാർഡ്  വിതരണം ചെയ്തു.
2016 ഡിസംബർ മാസം മുതൽ മാർച്ച് വരെ  ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച നോർക്കാ രജിസ്ട്രേഷനും, പ്രവാസി ക്ഷേമ പദ്ധതി ബോധവൽക്കരണ പരിപാടികളുമായി നാലു മാസം നീണ്ട കാംപയിൻറെ ഭാഗമായി  രജിസ്ട്രർ ചെയ്ത നോർക്ക കാർഡുകളാണ് 2018 ജനുവരി രണ്ടാം വാരത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം നേതൃത്ത്വങ്ങൾ  കേരള സമാജത്തിൽ സ്ഥിതി  ചെയുന്ന നോർക്ക ഓഫീസിന്‍റെ   ചുമതലയുള്ള സിറാജ് കൊട്ടാരക്കരയിൽ നിന്നും സ്വീകരിച്ചത്.
ഇന്ത്യൻ സോഷ്യൽ ഫോറം ഉമ്മുൽ ഹസം ബ്രാൻച്  പ്രസിഡൻറ്  മുസ്തഫയിൽ നിന്നും  ആദ്യ ഉപഭോക്താവിന്ന്  നാേർക്ക കാർഡ് വിതരണം ചെയ്ത്  ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷംജീർ   സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്രാൻച്ച് ഭാരവാഹികളായ ഷംസീർ ,നൗഷാദ് ,റനീഷ് എന്നിവർ പങ്കെടുത്തു. അഹമ്മദ് ഷാൻ നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here