ഐഎൻഎൽ നേതാവ്‌ മുനിർ കണ്ടാളം രാജിവെച്ചു

0
0

കാസറഗോഡ്‌: ഇന്ത്യൻ നാഷണൽ ലീഗ്‌(ഐഎൻഎൽ) മുതിർന്ന നേതാവും ജില്ലയിലെ പ്രമുഖ പ്രാസംഗികനുമായ മുനിർ കണ്ടാളം ഐഎൻഎല്ലിൽ നിന്നും രാജി വെച്ചു.
ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം, കാസർഗോഡ്‌ മണ്ഡലം ജനറൽ സെക്രട്ടറി, നാഷണൽ പ്രവാസി ലീഗ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയാരിന്നു. പാർട്ടിയിലെ സ്വജനപക്ഷപാതവും നേതാക്കളുടെ ഗ്രൂപ്പ്‌ പോരും, അമിതമായ സിപിഎം വേധേയത്വവുമാണ് രാജിക്ക്‌ കാരണമെന്ന്
ഐഎൻഎൽ ജില്ലാ പ്രസിഡൻ്റിന് നൽകിയ രാജി കത്തിൽ അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ അംഗങ്ങളായ അജിത് കുമാർ ആസാദ്, സുബൈർ പടപ്പ് തുടങ്ങിയ നേതാക്കൾ ഐഎൻഎൽ വിട്ടിരുന്നു. കാസറഗോഡ്‌ മേഖലയിൽ LDF വേദികളിലെ നിറസാനിധ്യമായിരുന്ന മുനീർ കണ്ടാളത്തിന്റെ രാജി തിരഞ്ഞെടുപ്പ്‌ അടുത്ത വേളയിൽ പാർട്ടിക്ക്‌ തലവേദനയായിട്ടുണ്ട്‌.
മുസ്‌ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി മുനീർ കണ്ടാളം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here