ഇറാഖ് കത്തുന്നു ; പ്രക്ഷോഭകാരികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ 190 മരണം

0
0

ബാഗ്‌ദാദ്‌ : ഇറാഖില്‍ ജനകീയ പ്രക്ഷോഭം കത്തുന്നു . പ്രതിഷേധക്കാർക്കു നേരെയുണ്ടായ വെടിവെപ്പിൽ മരണം 190 ആയി . അഴിമതിയും തൊഴിലില്ലായ്മയും രൂക്ഷമായതിന് പിന്നാലെയാണ് മെച്ചപ്പെട്ട സേവനങ്ങളും ശുദ്ധ ജലവിതരണവും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയത്. തലസ്ഥാനമായ ബാഗ്ദാദിലടക്കം നിരവധി സ്ഥലങ്ങളിൽ ജനങ്ങളുടെ പ്രതിഷേധം ദിവസങ്ങളായി മാറ്റമില്ലാതെ തുടുകയാണ്.

ഇതുവരെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് വിവിധ ഏറ്റുമുട്ടലുകളില്‍ ആയിരത്തിലധികം പേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധികാരത്തിലേറി ഒരു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന് നിരന്തര പ്രതിഷേധം കടുത്ത പ്രതസന്ധിയാണ് സൃഷ്ടിക്കുന്നത്.

പ്രധാനമന്ത്രി ആദേല്‍ അബ്ദുള്‍ മാഹ്ദി അനുനയ നീക്കങ്ങളുടെ ഭാഗമായി ചില പരിഷ്ക്കരണ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തൊഴില്ലായ്മ പരിഹരിക്കുന്ന പദ്ധതികള്‍ക്ക് പുറമെ ദരിദ്രര്‍ക്കായുള്ള പാര്‍പ്പിട പദ്ധതികളും വിദ്യാഭ്യാസ പദ്ധതികളും നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ താത്കാലിക പദ്ധതികള്‍ക്കൊണ്ട് പരിഹാരമുണ്ടാകില്ലന്ന സൂചന നല്‍കിയാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം തുടരുന്നത്.

sponsored link;

LEAVE A REPLY

Please enter your comment!
Please enter your name here