‘ഐആര്‍സിടിസി ഐ പേ ‘ സൗകര്യം വരുന്നതോടെ റെയില്‍വെയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് എളുപ്പമാക്കാം

0

ന്യൂദല്‍ഹി:(www.k-onenews.in) ട്രെയിന്‍ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യം എളുപ്പമാക്കി ഐ.ആര്‍.സി.ടി.സി (ഇന്ത്യന്‍ റെയില്‍വേ കാറ്റ്‌റിംഗ്& ടൂറിസം കോര്‍പ്പറേഷന്‍). ഡിജിറ്റല്‍ പെയിമെന്റ സൗകര്യം എളുപ്പമാക്കുന്നതിനായി ‘ഐ.ആര്‍.സി.ടി.സി ഐ പേ’ എന്ന പുതിയ സംവിധാനം ഒരുങ്ങുകയാണ്. ഐ.ആര്‍.സി.ടി.സി ഐ പെ വരുന്നതോട് കൂടി യാത്രക്കാര്‍ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുന്‌ഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, ഇന്റര്‍നാഷണല്‍ കാര്‍ഡ് തുടങ്ങിയവ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയും. ഇവിടെ മൂന്നാമതൊരാളുടെ ആവശ്യം വരുന്നില്ല.

ഏതെങ്കിലും തരത്തില്‍ ഓണ്‍ലൈന്‍ ഇടപാടില്‍ തടസം നേരിടുകയാണെങ്കില്‍ ഐ.ആര്‍.സി.ടി.സി നേരിട്ട് തന്നെ ബാങ്കുമായി ബന്ധപ്പെടുകയും ചെയ്യും.

ഇത് നിലവില്‍ വരുന്നതോട് കൂടി മറ്റ് കച്ചവട, ബിസിനസുകാര്‍ക്കും കസ്റ്റമൈസ്ഡ് പേയ്‌മെന്റ് ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യമുണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here