ദാവൂദ് ഇബ്രാഹീം കോവിഡ് ബാധിച്ച് മരിച്ചോ?

0
0

ഡൽഹി: (www.k-onenews.in) പാകിസ്താനില്‍ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഡി കമ്പനിയുടെ സാമ്പത്തിക ഓപ്പറേഷന്‍സ് കൈകാര്യം ചെയ്യുന്ന സഹോദരന്‍ അനീസ് ഇബ്രാഹീം പ്രതികരിച്ചതായി ന്യൂസ് ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും വീടുകളിലുണ്ടെന്നാണ് സഹോദരന്‍ ഐ.എ.എന്‍.എസിനോട് പറഞ്ഞതായി പുറത്തുവരുന്നത്.

നേരത്തെ രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള വിവരം അധികരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ദാവൂദ് ഇബ്രാഹീമും ഭാര്യയും കോവിഡ് ബാധിതരായിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. ഇരുവരുടെയും പേഴ്സണല്‍ സ്റ്റാഫുകളും സുരക്ഷാ ഉദ്യോഗസ്ഥരും ക്വാറന്‍റൈനിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനും മുമ്പും ദാവൂദ് ഇബ്രാഹീം മരണപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മുംബൈ സ്ഫോടനകേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ദാവൂദ് പാകിസ്താനിലെ കറാച്ചിയിലാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാകിസ്താന്‍ ഈ വിവരം നിഷേധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here