പോലീസിലെ സംഘപരിവാര വിധേയത്വം-സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി:ഇന്ത്യൻ സോഷ്യൽ ഫോറം,അൽറാസ്

0
0

അൽറാസ് (സൗദി അറേബ്യ):
പോലീസ് സേനയിൽ വർദ്ധിച്ചുവരുന്ന സംഘപരിവാര വിധേയത്വം സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അൽ റാസ് ഘടകം കുറ്റപ്പെടുത്തി.
അനീതിക്കെതിരെ ശബ്‌ദിക്കുന്നവരെ ഭീഷണിപ്പെടുത്തി മൂന്നാംമുറ ഉപയോഗിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ശത്രുസ്വഭാവം കാണിക്കുന്ന പാലക്കാട് നോർത്തിലെ പോലീസിന്റെയും വയനാട് പോലീസിലേയും രീതി തികച്ചും അപലപനീയമാണ്.
പാലത്തായി പീഡനകേസിൽ പ്രതി പത്മരാജനെ സംരക്ഷിക്കുന്ന കേരള സർക്കാരിന്റെ നിലപാടിനെതിരെയും ഒപ്പം പോലീസ് സേനയിലെ സംഘപരിവാര വിധേയത്വത്തിനെതിരെയും ഇന്ത്യൻ സോഷ്യൽ ഫോറം അൽറാസ് ബ്രാഞ്ച് കമ്മിറ്റി ശക്തമായി പ്രതിക്ഷേധിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു

ബി.ജെ.പി നേതാവ് പ്രതിയായ പാലത്തായി പീഢനക്കേസില്‍ പെണ്‍കുട്ടിക്ക് നീതിനിഷേധിക്കപ്പെട്ടത്
ജനാധിപത്യ കേരളത്തിന് അപമാനവും നീതിയില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതുമാണ്. സര്‍ക്കാരും പോലിസും പ്രതിക്ക് അനുകൂലമായ നിലപാട് എടുത്തതും അന്വേഷണസംഘം ഇരയ്‌ക്കെതിരെ ഹൈക്കോടതിയില്‍ വ്യാജ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതുമാണ് പ്രതിക്ക് അനുകൂല നിലപാടിലേക്ക് കാര്യങ്ങള്‍ എത്താനുള്ള കാരണം. പീഢനത്തിന് ഇരയായ 11 കാരിക്ക് നുണ പറയുന്ന ശീലവും വിചിത്ര ഭാവനകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വളരെ കൃത്യമായി തന്നെ പ്രതിയെ സംരക്ഷിക്കാന്‍ കച്ചകെട്ടിയുള്ള ആസൂത്രണമാണ് അന്വേഷണസംഘം നടത്തിയതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതേസമയം പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ കാണിച്ച വീഴ്ചയും പ്രതിക്ക് അനുകൂലമായി മാറി. കേസില്‍ നിര്‍ണായകമാവേണ്ട മെഡിക്കല്‍ റിപ്പോര്‍ട്ട് വരെ ഒഴിവാക്കിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. കീഴ്‌ക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന ഇരയുടെ മാതാവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചപ്പോള്‍ കൃത്യമായി പ്രതിയെ രക്ഷിക്കാനുതകുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അന്വേഷണ സംഘം നല്‍കിയതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് നീതി നിഷേധിക്കപ്പെട്ടത്. ഇത് കേവലം പോലിസിന്റെയും അന്വേഷണ സംഘത്തിന്റെയും താല്‍പ്പര്യം മാത്രമല്ലെന്നു വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രി, വനിതാ-ശിശുക്ഷേമമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ തട്ടകത്തില്‍ പിഞ്ചു പെണ്‍കുട്ടിയെ പീഢിപ്പിച്ചെന്ന കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനു ലഭിക്കുന്ന സംരക്ഷണവും കരുതലും സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചവരെ നിരാശപ്പെടുത്തുന്നതാണ്
ഈ വിഷയത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മൗനവും ദുരൂഹതയുളവക്കുന്നു. ആയതിനാല്‍ പാലത്തായി ബാലികക്ക് നീതി ലഭിക്കുവാന്‍ ഈ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍റാസ് ഘടകം ആവശ്യപ്പെട്ടു.

അനീതിക്കെതിരെ നീതിയുടെ പക്ഷത്തു നിൽക്കുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ അവർക്കെതിരെ അക്രമനിലപാടെടുക്കുന്ന സംഘപരിവാര മനോഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി നിലകൊള്ളുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പോലീസ്‌ ഉദ്യോഗസ്ഥരിൽ കടന്നുകൂടിയിട്ടുള്ള വർഗീയതക്കെതിരെയും, നിയമത്തെയും സ്വാതന്ത്ര്യത്തെയും കാറ്റിൽ പറത്തി മൂന്നാം മുറപോലുള്ള നിയമ വിരുദ്ധ രീതികൾ നടപ്പിലാക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം അൽ റാസ് ബ്രാഞ്ച് പ്രസിഡൻ്റ് ഷംനാദ് പോത്തൻ കോട് ആവശ്യപ്പെട്ടു.

ഇന്ത്യൻ സോഷ്യൽ ഫോറം അൽറാസ് ബ്രാഞ്ച് പ്രസിഡൻ്റ് ഷംനാദ് പോത്തൻ കോട് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സ്വാലിഹ് കാസർ കോഡ് സ്വാഗതവും ഇർഷാദ് ആനക്കയം നന്ദിയും രേഖപ്പെടുത്തി. സോഷ്യൽ ഫോറം ബ്ലോക്ക് സെക്രട്ടറി മുനീർ കരുനാഗപ്പള്ളി, ഫ്രറ്റേണിറ്റി ഫോറം അൽറാസ് പ്രസിഡൻ്റ് ഫിറോസ് എടവണ്ണ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here