ജപ്പാൻ മലയാളി ചാരിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

0

ടോക്കിയോ:(www.k-onenews.in) ജപ്പാനിലെ മലയാളികളുടെ കൂട്ടായ്മയായ ജപ്പാൻ മലയാളി ചാരിറ്റി(ജെ.എം.സി)യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഞായ്‌റാഴ്ച്ച വൈകിട്ട്‌ ഫുജിയാച്ചോയിൽ വെച്ച്‌ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മറ്റി നിലവിൽ വന്നത്‌.

ജപ്പാനിലെ ഗുണ്മ പ്രാവിശ്യ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനക്ക്‌ ജപ്പാനിലെ മറ്റു മേഖലകളിലും പ്രവർത്തകരുണ്ട്.
‌മലയാളികളുടെ കൂട്ടായ്മ എന്ന നിലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടെന്നും നിലവിൽ പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള ധനസമാഹരണ പദ്ധതിയുമായി സംഘടന മുന്നോട്ടു പോവുകയാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇതിനോടകം ജപ്പാനിലെ പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട്‌ പരിഹാരം കാണാനും സംഘടനക്ക്‌ സാധിച്ചിട്ടുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

സംഘടനയുടെ പ്രസിഡണ്ടായി ഷിഹാബ്‌ കോട്ടപ്പുറം ജനറൽ സെക്രട്ടറിയായി മുഹമ്മദ്‌ ജാസിം മൗലാക്കിരിയത്ത്‌, ട്രഷററായി ഷാഫി കൈതക്കാട്‌, മുഖ്യരക്ഷാധികാരിയായി നജ്മുദ്ധീൻ അബ്ദുല്ല എന്നിവരെ തിരഞ്ഞെടുത്തു.
സുഹൈൽ ചെറുവത്തൂർ, ആഷിഫ്‌ കോളിയടുക്കം എന്നിവർ വൈസ്‌ പ്രസിഡണ്ടുമാരായും, നൗഷാദ്‌ ചിറമ്മൽ, റംഷാദ്‌ നീലേശ്വരം എന്നിവരെ ജോയിന്റ്‌ സെക്രട്ടറിമാരായും, റാഷിദ്‌, അസ്‌ഹർ, സലാം, ജവാദ്‌ എന്നിവരെ എക്സിക്യൂട്ടീവ്‌ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

യോഗത്തിൽ റാഷിദ്‌ നീലേശ്വരം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. അസ്‌ഹറുദ്ധീൻ അഞ്ചില്ലത്ത്‌ സ്വാഗതവും മഹ്‌മൂദ്‌ നീലേശ്വരം നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here