ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ സ്വര്‍ണം വിറ്റൊഴിക്കുന്നു; സ്വര്‍ണം വാങ്ങാനല്ല, വില്‍ക്കാനാണ് കൂടുതല്‍ പേര്‍ എത്തുന്നതെന്ന് ജ്വല്ലറി ഉടമകള്‍

0
0

കോഴിക്കോട്: (www.k-onenews.in) ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ സ്വര്‍ണം വിറ്റൊഴിക്കുന്നു. ജ്വല്ലറികള്‍ തുറന്നതോടെ സ്വര്‍ണ വില്‍പനക്കായി നിരവധി പേരാണ് എത്തുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ് സാധാരണക്കാര്‍ സ്വര്‍ണം വില്‍ക്കുന്നത്.

ലോക്ഡൌണ്‍ കാലത്ത് സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. അവശ്യ ഘട്ടത്തില്‍ സാധാരണക്കാരന് വില്‍ക്കാന്‍ പറ്റുന്ന സമ്പാദ്യമാണ് സ്വര്‍ണം. ലോക്ഡൌണ്‍ ഇളവ് ലഭിച്ചതോടെ രണ്ട് ദിവസം മുന്പ് ജ്വല്ലറികള്‍ തുറന്നു. സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ എത്തിയത് വില്‍ക്കാനാണ്.

കേരളത്തിലും കര്‍ണാടകയിലുമാണ് കൂടുതല്‍ വിറ്റൊഴിക്കല്‍ നടന്നത്. ലോക്ഡൌണിനെ തുടര്‍ന്ന് വരുമാനം കുറഞ്ഞത് കാരണമാണ് ആളുകള്‍ സ്വര്‍ണം വില്‍ക്കുന്നതെന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. വിവാഹ പര്‍ച്ചേയ്സിനും ആളുകള്‍ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here