ദിവസേന 2 ജിബി ഡാറ്റ ഫ്രീ ഓഫറുമായി ജിയോ

0

മുംബൈ: (www.k-onenews.in) രാജ്യത്തെ ടെലികോം രംഗം കടുത്ത മത്സരങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ആകര്‍ഷണീയമായ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. വമ്പന്‍ ഓഫറുകളും സംവിധാനങ്ങളും ഒരുക്കി നേട്ടം കൊയ്യാന്‍ ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനികള്‍. നിലവിലെ വരിക്കാര്‍ക്ക് മറ്റൊരു വന്‍ ഓഫറുമായി റിലയന്‍സ് ജിയോ രംഗത്ത് എത്തിയിരിക്കുകയാണ്.

പ്രീപെയ്ഡ് വരിക്കാര്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ കൂടി സൗജന്യമായി അധികം നല്‍കുന്ന പാക്കേജാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ എല്ലാ പ്രീപെയ്ഡ് വരിക്കാര്‍ക്കും ഈ ആനുകൂല്യം ലഭ്യമല്ല. തിരഞ്ഞെടുത്ത മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഡാറ്റയില്‍ മാത്രമേ ഓഫറുള്ളു. പ്ലാന്‍ പ്രകാരം ലഭിക്കുന്ന എസ്എംഎസിന് മാറ്റമില്ല. പുതിയ പാക്കേജിന് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമല്ല. ഏതെങ്കിലും റീ ചാര്‍ജ് പാക്കേജിന്റെ വരിക്കാരയവര്‍ക്കു മാത്രമാണ് നേരത്തെ ഇത്തരം ഓഫറുകള്‍ ജിയോ നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ചിലും ജിയോ ഇതുപോലെ 10 ജിബി ഡാറ്റ ഫ്രീയായി നല്‍കിയിരുന്നു. ഫ്രീ ഡാറ്റ ലഭ്യമാണോ എന്നറിയാന്‍ മൈജിയോ ആപ്പില്‍ കയറി പ്ലാന്‍സ് ടാബില്‍ ക്ലിക്ക് ചെയ്യുക. അധിക ഡേറ്റ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇവിടെ കാണാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here