കാസർഗോട്ട്‌ മാധ്യമ പ്രവർത്തകൻ കസ്റ്റഡിയിൽ

0

കാസർഗോഡ്‌:(www.k-onenews.in)

മാധ്യമ പ്രവർത്തകൻ എംവി സന്തോഷ്‌ കുമാറിനെ ‌ പോലീസ്‌ കസ്റ്റഡിയിലെടുത്തു. കാസർഗോഡ് പുതിയ ബസ്റ്റാൻഡ്‌ പരിസരത്തെ ബിഗ്‌ബസാറിനു മുന്നിൽ വെച്ച്‌ രാത്രി 8.45 ഓടെയായിരുന്നു ഇദ്ദേഹത്തെ പോലീസ്‌ കസ്റ്റഡിയിലെടുത്തത്‌. കസ്റ്റഡിയിലെടുക്കാനുള്ള കാരണമെന്തെന്ന് അറിയില്ലെന്ന് സന്തോഷ്‌ കുമാർ വ്യക്തമാക്കി.
നേരത്തെ ‘ക്ലീൻ കാസർഗോഡ്‌’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങിൽ ജില്ലയിലെ മാലിന്യങ്ങൾക്ക്‌ പോലും മതമുണ്ടെന്ന് പറഞ്ഞ ജില്ലാ കളക്ടറെ പരസ്യമായി തിരുത്തിയ സന്തോഷ്‌ കുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. കളക്ടറുടെ പരാമർശം ഇസ്ലാം മതവിഭാഗത്തെ അവഹേളിക്കുന്നുവെന്ന തരത്തിൽ ഏറെ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു ഇത്‌.
അതേ സമയം സന്തോഷ്‌ കുമാറിന്റെ കസ്റ്റഡിക്ക്‌ ഈ സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല, സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രതിഷേധമുയർന്ന് തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here