എസ്ഡിപിഐ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി ഷാക്കിറയ്ക്ക് യാത്രയപ്പ് നൽകി

0

മൊഗ്രാല്‍ പുത്തൂര്‍: സേവന പാതയില്‍ വ്യത്യസ്ഥമായ മാതൃക ഉയര്‍ത്തിക്കൊണ്ട് വന്ന് കുന്നില്‍ ജനസേവനകേന്ദ്രത്തില്‍ ദൗത്യനിര്‍വഹണം കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ ഷാക്കിറയ്ക്ക് എസ്ഡിപിഐ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി യാത്രയപ്പ് നല്‍കി. സേവനകേന്ദ്രത്തിലെത്തുന്നവരുടെ ആശാ കേന്ദ്രമായി മാറിയ ഷാക്കിറ വിവാഹത്തിന് മുന്നോടിയായാണ് രണ്ട് വര്‍ഷത്തോളമുള്ള തന്റെ ജനകീയ സേവനം താല്‍ക്കാലിക വിരാമം കുറിക്കുന്നത്. കേന്ദ്രത്തിന്റെ പ്രാരംഭം തൊട്ട് സജീവ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഷാക്കിറ സേവനമേഖലയില്‍ പകരം വെക്കാനില്ലാത്ത ധീരവനതയാണെന്ന് യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുൻ മണ്ഡലം പ്രസിഡന്റ് എരിയാൽ അബ്ദുല്ല പറഞ്ഞു.
യാഥാസ്ഥിതിക നിലനില്‍ക്കുന്ന കാസര്‍കോട്ന്‍ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന ജീവിതം പിന്തുടര്‍ന്ന് ഷാക്കിറയ്ക്ക് വൈവാഹിക ജീവിതത്തില്‍ എല്ലാ വിധ ആശംസകളും നേരുന്നതായി അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ കമ്മിറ്റിയുടെ ഉപഹാരം ജനസേവനകേന്ദ്രം കോർഡിനേറ്റർ അനസ് കല്ലൻഗൈ കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് സ്വാഗതം പറഞ്ഞു,ഹമീദ് എരിയാൽ നന്ദിയു പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി റിയാസ്, ട്രഷറർ അഫ്സൽ, സവാദ് കല്ലൻഗൈ മുഹമ്മദ് കുന്നിൽ, ഇസ്മായിൽ, തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here