കാന്തപുരം ഉസ്താദും, ഖലീലുല്‍ ബുഖാരി തങ്ങളും ഇന്ന് ബോവിക്കാനത്ത്

0
ബോവിക്കാനം: (www.k-onenews.in) ആലൂര്‍ സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങള്‍ ആണ്ടു നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും, ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ കോപ്ലക്സിന്‍റെ  18 ാം വാര്‍ഷികവും ഹിഫ്ള് സനദ് ദാനവും മഹസമ്മേളനത്തിന് ഇന്ന് സമാപനം.
വൈകിട്ട് 4 മണിക്ക്,ഖിറാഅത്ത് സയ്യിദ് അല്‍ ഹാഫിള് ജലാലുദ്ദീന്‍ തങ്ങള്‍ ആലൂര്‍,സമാപന സമ്മേളനം ബുഖാരിയ്യ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ ഖാദിര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ അധ്യക്ഷത വഹിക്കും.സയ്യിദ് ബദ്റുസ്സാദത്ത് ഇബ്റാഹീം ഖലീലുല്‍ ബുഖാരി സമാപനം സമ്മേളനം ഉല്‍ഘാടനം ചെയ്യും,സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞി തങ്ങള്‍ ഉള്ളാള്‍ സനദദാനം നിര്‍വ്വഹിക്കും, അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി ,ആമുഖ പ്രഭാഷണം നടത്തും.സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ബഹ്സന്‍ തങ്ങള്‍ പഞ്ചിക്കല്‍,ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,ബി.എസ് അബ്ദുല്ല  കുഞ്ഞി ഫൈസി,മാണിക്കോത്ത് ഉസ്താദ്,അബ്ദുല്ല മുസ്ലിയാര്‍,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍,കൊല്ലാപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here