എസ്ഡിപിഐയുടെ പ്രതിഷേധത്തിൽ വിറച്ച് ബിജെപി സർക്കാർ; ടിപ്പു, മുഹമ്മദ് നബി, യേശുക്രിസ്തു. ഭരണഘടന തുടങ്ങിയവ പാഠപുസ്തകങ്ങളില്‍ നിന്ന് ‘വെട്ടിമാറ്റിയ’ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു

0
0

ബംഗളൂരു: (www.k-onenews.in) കോവിഡി‍ന്‍റ മറവില്‍ അധ്യയനദിനങ്ങള്‍ കുറയുന്നതി‍െന്‍റ പേരില്‍ മൈസൂരു ഭരണാധികാരികളായിരുന്ന ഹൈദരലിയെയും ടിപ്പു സുല്‍ത്താനെയും പാഠപുസ്തകങ്ങളില്‍ നിന്ന് ‘വെട്ടിമാറ്റിയ’ നടപടി കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതോടെ വെട്ടിച്ചുരുക്കിയ പുതിയ സിലബസ് പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്. സുരേഷ് കുമാര്‍ കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിക് നിര്‍ദേശം നല്‍കി.

പ്രവാചകന്‍ മുഹമ്മദ് നബി, യേശു ക്രിസ്തു എന്നിവരെകുറിച്ച്‌ വിശദീകരിക്കുന്ന പാഠഭാഗങ്ങളും ഭരണഘടനയെക്കുറിച്ചുള്ള ഭാഗങ്ങളും പുതിയ സംസ്ഥാന ബോര്‍ഡ് സിലബസില്‍നിന്നും നീക്കം ചെയ്തിരുന്നു.കോവിഡി‍െന്‍റ മറവില്‍ പാഠഭാഗങ്ങളില്‍നിന്ന് ടിപ്പു സുല്‍ത്താനെ ഉള്‍പ്പെടെ ഒഴിവാക്കി ബി.ജെ.പി സര്‍ക്കാര്‍ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുകയാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു.

എന്നാൽ കർണാടകയിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രതിഷേധമാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. നവമാധ്യമങ്ങളിൽ തുടങ്ങിയ പ്രതിഷേധം കോവിഡ് പ്രതിസന്ധിയിൽ തെരുവിൽ എത്തിയാൽ നേരിടാൻ സാധിക്കില്ലെന്ന് തിരിച്ചറിവും  പിൻവലിക്കാൻ കാരണമായി ,

സി​ല​ബ​സി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​തി​ന് മു​മ്ബെ ത​ന്നെ അ​ബ​ദ്ധ​വ​ശാ​ല്‍ വെ​ബ്സൈ​റ്റി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി എ​സ്. സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here