കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായി എൻഎ നെല്ലിക്കുന്ന് എംഎൽഎയെ തെരഞ്ഞെടുത്തു

0

കാസർകോട്:(www.k-onenews.n) കാസർകോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ടായി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യെ തെരഞ്ഞെടുത്തു.
തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി ഓഡിറ്റോറിയത്തിൽ ആക്ടിംഗ് പ്രസിഡണ്ട് എൻ.എ. നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാസർകോട് സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി യോഗമാണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി ടി.ഇ. അബ്ദുല്ല സ്വാഗതം പറഞ്ഞു. സംയുക്ത ജമാഅത്ത് പ്രസിഡണ്ടായിരുന്ന ചെർക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടർന്ന് വൈസ് പ്രസിഡണ്ടായിരുന്ന പി.ബി.അബ്ദുൽ റസ്സാഖിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നു. പി.ബി. അബുൽ റസ്സാഖിന്റെ നിര്യാണത്തെ തുടർന്ന് എൻ.എ. നെല്ലിക്കുന്ന് സംയുക്ത മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ടായി പ്രവർത്തിച്ചു വരികയായിരുന്നു.
റംസാൻ നോമ്പ് തുറ പരിപാടികളിലും മറ്റും ഗ്രീൻ പ്രോട്ടോകോൾ പാലിക്കാൻ മുഴുവൻ ജമാ അത്ത് കമ്മിറ്റികളും ജാഗ്രത പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
എൻ.എ. അബൂബക്കർ ഹാജി, യഹ് യ തളങ്കര, കെ.എസ്.മുഹമ്മദ് ഹാജി, എ.അബ്ദുൽ റഹ്മാൻ, മുക്രി ഇബ്രാഹിം ഹാജി, കെ.ബി.മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കൊല്ലമ്പാടി, അബൂബക്കർ സിദ്ദീഖ് നദ്‌വി ചേരൂർ, പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here