കാസർഗോട്ട്‌ ബിഎംഎസ്‌ പ്രവർത്തകനു വെട്ടേറ്റു; നില ഗുരുതരം

0

കാസർകോട്:(www.k-onenews.in) എസ്ഡിപിഐ പ്രവർത്തകൻ തളങ്കര നുസ്‌റത്ത്‌ നഗറിലെ സൈനുൽ ആബിദീൻ കൊലക്കേസ്‌ ഉൾപെടെ നിരവധി കേസുകളിൽ പ്രതിയായ ആർഎസ്‌എസ്‌ Bms പ്രവർത്തകനു വെട്ടേറ്റു.
വിദ്യാനഗർ നൽക്കള കോളനിയിലെ പ്രശാന്ത് (33)നാണ് വെട്ടേറ്റത്‌.
ഇയാളെ കഴുത്തിനു വെട്ടേറ്റ പരിക്കുകളോടെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ഉദയഗിരിയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് പോവുമ്പോൾ വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് വെച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് വീഴ്ത്തി അക്രമിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്‌.  ഡിസംബര്‍ 22ന് രാത്രിയിലാണ് എം.ജി. റോഡില്‍ പിതാവിന്റെ ഉടമസ്ഥതയിലുള്ള ജെ.ജെ. ഫര്‍ണിച്ചര്‍ കടയില്‍ സൈനുല്‍ ആബിദ് ആർഎസ്‌എസ്‌ പ്രവർത്തകരുടെ കുത്തേറ്റ് മരിച്ചത്. കേസിലെ മൂന്നാം പ്രതിയായ പ്രശാന്തും ഉദയനും ചേര്‍ന്ന് ആബിദിനെ പിടിച്ചുവയ്ക്കുകയും മഹേഷ് കുത്തുകയുമായിരുന്നു. കറന്തക്കാട്‌ കേന്ദ്രീകരിച്ചുള്ള ‘മിന്നൽ കേസരി ഫ്രണ്ട്സ്‌’ എന്ന ക്രിമിനൽ കൂട്ടായ്മയിലും പ്രശാന്ത്‌ അംഗമാണെന്നാണു വിവരം.
പ്രശാന്ത്‌ അക്രമിക്കപ്പെട്ടതോടെ മേഖലയിൽ കനത്ത പോലീസ്‌ സന്നാഹം ഒരുക്കിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here