പശുവിനെ വാങ്ങി വരികയായിരുന്ന ദലിത്‌ യുവാവിനു നേരെ വെടിവെപ്പ്‌ ; പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

0

കാസര്‍കോഡ്:(www.k-onenews.in)

കര്‍ണാടകയില്‍ നിന്ന് കറവ പശുവിനെ വാങ്ങി വരികയായിരുന്നു കാസര്‍കോഡ് സ്വദേശിക്ക് വെടിയേറ്റു. കാസര്‍കോഡ് പാണത്തൂര്‍ സ്വദേശി മാറാട്ടിമൂല നിശാന്ത്‌ (29)നാണ് വെടിയേറ്റത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വെടിവച്ചതെന്ന് യുവാവ്‌ പറയുന്നു.

ഒരു പശുവിനെയും കിടാവിനെയും വാങ്ങി വാഹനത്തില്‍ വരികയായിരുന്ന നിശാന്തിനെ കേരള-കർണ്ണാടക അതിർത്തി പ്രദേശമായ കല്ലപ്പള്ളി കൂർണട്‌ക്കയിൽ വച്ച് കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. വാഹനത്തില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പശുവും കിടാവുമാണെന്ന് പറഞ്ഞെന്നും തുടര്‍ന്ന് യാതൊരു പ്രകോപനമില്ലാതെ ഉദ്യോഗസ്ഥർ തനിക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്നും നിശാന്ത് പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം.

കാലിൽ ഗുരുതര പരിക്കേറ്റ നിശാന്തിനെ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും. വിദഗ്ധ ചികില്‍സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ധേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here