നഗരസഭാ ഉപതെരഞ്ഞെടുപ്പ്‌; ഹൊന്നാമൂലയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മൊയ്തീൻ കമ്പ്യുട്ടർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
0

കാസറഗോട്‌:(www.k-onenews.in) ഡിസം: 17 നു നടക്കുന്ന നഗരസഭാ ഉപതെരഞ്ഞെടുപ്പിൽ ഹൊന്നാമൂലയിൽ (21ാ‍ം വാർഡ്‌) സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മൽസരിക്കുന്ന മൊയ്തീൻ കമ്പ്യുട്ടർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മുസ്ലിംലീഗിലെ കെഎം അബ്ദു റഹ്മാൻ രാജിവെച്ച ഒഴിവിലേക്കാണു ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മികച്ച സാമൂഹ്യ പ്രവർത്തകനായ മൊയ്തീൻ ഇത്‌ രണ്ടാം തവണയാണു മൽസര രംഗത്തിറങ്ങുന്നത്‌. ശക്തമായ ത്രികോണ മൽസര നടന്ന കഴിഞ്ഞ തവണ കേവലം 56 വോട്ടിനാണു മൊയ്തീൻ പരാജയപ്പെട്ടത്‌. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇപ്ര്യാവിശ്യം തിരിച്ച്‌ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണു മൊയ്തീൻ.
വേനൽകാലത്ത്‌ രൂക്ഷമാവുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മാസങ്ങളോളം മൊയ്തീന്റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണം നാട്ടുകാർക്കിടയിൽ മൊയ്തീനെ പൊതു സമ്മതനാക്കുന്നു. നാട്ടിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ നിറ സാനിദ്ധ്യം കൂടിയാണു മൊയ്തീൻ കമ്പ്യുട്ടർ.

LEAVE A REPLY

Please enter your comment!
Please enter your name here