കാസർഗോട്ട്‌ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

0
3

കാസർഗോഡ്‌:(www.k-onenews.in)

കാസർഗോഡ്‌ ആനക്കാലിലെ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ചെട്ടുംകുഴി സ്വദേശി ഷാനവാസ്‌ എന്ന ഷൈൻ കുമാർ (28) ആണ് മരണപ്പെട്ടത്‌‌.

മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ എസ് ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.

ഏതാനും വർഷങ്ങൾക്ക്‌ മുൻപാണ് ഷാനവാസും മാതാവും ഇസ്‌ലാം സ്വീകരിച്ചത്‌. സെപ്തംബർ ഇരുപത്തിയാറാം തീയതിയാണു ഇയാളെ അവസാനമായി കണ്ടതെന്നും പിന്നീട്‌ ഇദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.തന്റെ മകനെ കാണാനില്ലെന്ന് പറഞ്ഞ്‌ രണ്ടാഴ്ച മുൻപ്‌ ഷാനവാസിന്റെ മാതാവ്‌ കാസർഗോഡ്‌ പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും നാട്ടുകാർ വ്യക്തമാക്കി. അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്‌.

 

Sponsored link;

LEAVE A REPLY

Please enter your comment!
Please enter your name here