കേരള സർക്കാർ പുസ്തക മേളയിൽ ഹിന്ദുത്വ ഭീകര സംഘടന സനാതൻ സൻസ്ഥയുടെ പ്രസിദ്ധീകരണങ്ങൾ വിൽപനക്ക്‌

0

കൊച്ചി:(www.k-onenews.in)

ഫെബ്രുവരി 8 മുതൽ കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിച്ച രണ്ടാമത്‌ കൃതി അന്താരാഷ്ട്ര പുസ്തകമേളയിൽ ഹിന്ദുത്വ ഭീകര സംഘടനയായ സനാതൻ സൻസ്ഥയുടെ പ്രസിദ്ധീകരണങ്ങളും വിൽപനക്ക്‌ വെച്ചതായി റിപ്പോർട്ട്‌. കർണ്ണാടകയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ‘സിദ്ദേശ്വർ ധർമ്മ ജാഗ്ര്ത്തി സൻസ്ഥ’ എന്ന സംഘത്തിന്റെ പേരിലാണ് സ്റ്റാൾ ഇട്ടിരിക്കുന്നതെങ്കിലും കൗണ്ടറിൽ വിൽപനക്ക്‌ വെച്ചിരിക്കുന്നത്‌ ‘സനാതൻസ്‌ പബ്ലിക്കേഷൻസിന്റെ’ പുസ്തകങ്ങളാണെന്ന് സ്റ്റാൾ സന്ദർശിച്ചവർ വെളിപ്പെടുത്തുന്നു.

രാജ്യത്ത്‌ കുപ്രസിദ്ധിയാർജ്ജിച്ച നിരവധി ആക്രമണ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള സംഘടനയാണ് സനാതൻ സൻസ്ഥ. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ്‌, നരേന്ദ്ര ധബോൽക്കർ, സിപിഐ നേതാവ്‌ ഗോവിന്ദ്‌ പൻസാരെ, എംഎം കൽബുർഗി തുടങ്ങിയ പ്രശസ്തരായ വ്യക്തിത്വങ്ങളുടെ കൊലപാതകങ്ങൾക്കു പിന്നിൽ സനാതൻ സൻസ്ഥയാണ്.
ശ്രീരാമസേന, ഹിന്ദുയുവസേന, ഹിന്ദു ജനജാഗ്രതാ സമിതി തുടങ്ങിയവയാണു പോഷക സംഘടനകൾ. ഇത്തരം സംഘടനകളുടെ ആശയ പ്രചാരണത്തിനു സർക്കാർ സൗകര്യമൊരുക്കുന്നത്‌ നീതീകരിക്കാനാവില്ലെന്നാണു ആക്ഷേപമുയർന്നിരിക്കുന്നത്‌.

കേരള സർക്കാരും എസ്‌പിസിഎസും സംയുക്തമായാണു സംഘടിപ്പിച്ചിരിക്കുന്ന പുസ്തകമേള ഫെബ്രുവരി 17 നു അവസാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here