പൗരത്വ വിവേചനം; ചൊവ്വാഴ്ച്ച കേരളത്തിൽ ഹർത്താൽ

0
1

കാസര്‍കോട്: (www.k-onenews.in)

പൗരത്വ ഭേദഗതി ബില്ല് പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ നടത്തുമെന്ന് സംയുക്ത സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍ആര്‍സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേകര, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ സലാം, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അമ്പുഞ്ഞി തലക്ലായി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, വെല്‍ഫയര്‍ പാര്‍ട്ടി സെക്രട്ടറി പി കെ അബ്ദുല്ല, വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് രാമകൃഷ്ണന്‍ കുമ്പള എന്നിവര്‍ സംബന്ധിച്ചു.

sponsored link:-

LEAVE A REPLY

Please enter your comment!
Please enter your name here