കേരള ഹർത്താലിനു പിന്തുണയുമായി നിരവധി സംഘടനകളും സാംസ്കാരിക നായകരും രംഗത്ത്‌

0
1

കൊച്ചി:(www.k-onenews.in)

എന്‍ആര്‍സി പൗരത്വ ഭേദഗതി നിയമം എന്നിവക്കെതിരേയുള്ള താക്കീതായി ഡിസംബർ 17 നു ചൊവ്വാഴ്ചകേരളത്തിൽ നടക്കുന്ന ജനകീയ ഹർത്താലിനു പിന്തുണയുമായി വിവിധ സംഘടനകളും സാംസ്കാരികനായകരും രംഗത്തെത്തി. ദലിത്‌മുസ്‌ലിം ഐക്യനിരയിലെ സംയുക്ത സമിതിയാണ് ഹർത്താലിനു ആഹ്വാനംചെയ്തിരിക്കുന്നത്‌.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് യാതൊരു വിധ അസൗകര്യങ്ങളും ഉണ്ടാകില്ല. അന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കോ ഒരു തടസ്സവുമുണ്ടാകാത്തവിധത്തിലാകും ഹര്‍ത്താല്‍ നടക്കുകയെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.

ഹർത്താലിനെ പിന്തുണച്ച സംഘടനകളും സാംസ്കാരിക നായകരും ;

എസ്ഡിപിഐ,

വെല്‍ഫെയര്‍ പാര്‍ട്ടി,

ബിഎസ്പി,

ഡിഎച്ച്ആര്‍എം പാര്‍ട്ടി,

കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍,

കെ എം വൈ എഫ്‌,

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്,

സിഎസ്ഡിഎസ്,

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം,

പോരാട്ടം,

ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ ,

കേരളാ ദലിത്‌ പാന്ഥേഴ്സ്‌,

മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി,

ദലിത് എംപവര്‍ മൂവ്‌മെന്റ്,

നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം,

എസ്‌ഐഒ,

മൈനോറിറ്റി റൈറ്റ്‌സ് വാച്ച് ,

എന്‍ഡിഎല്‍എഫ്

കൂടാതെ സാംസ്കാരിക നായകരായ ഡോ.ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, പി സുരേന്ദ്രന്‍, കെ കെബാബുരാജ്, എന്‍ പി ചെക്കുട്ടി, കെ പി ശശി, അഡ്വ. പി പൗരന്‍, ഗ്രോ വാസു, ഗോപാല്‍ മേനോന്‍, അംബിക, കെ ജി ജഗദീഷന്‍, സി കെ അബ്ദുല്‍ അസീസ്, പുരുഷന്‍ ഏലൂര്‍, എസ് അജിത്കുമാര്‍, പി രവീന്ദ്രന്‍, ഹാഷിം ചേന്ദംമ്പിള്ളി, വി ആര്‍ അനൂപ്, ഗോമതി ഇടുക്കി, അഡ്വ. കുക്കു ദേവകി, അഡ്വ. കെ കെ പ്രീത, മൃദുലഭവാനി, ബി എസ് ബാബുരാജ്, ദിനു വെയില്‍, ഡോ. ജി ഉഷാകുമാരി, എം നദ്‌വി, അഡ്വ. കെ നന്ദിനി, ജബീനഇര്‍ഷാദ്, എം ജോസഫ് ജോണ്‍, ഷംസീര്‍ ഇബ്രാഹീം, വിപിന്‍ ദാസ്, മുഹമ്മദ് ഉനൈസ്, പ്രശാന്ത് സുബ്രമണ്യന്‍തുടങ്ങിയവരും ഹർത്താൽ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു.

അന്നേ ദിവസം കാംപസ്‌ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ സംസ്ഥാന വ്യാപക പഠിപ്പ്‌ മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്‌.

Sponsored link:-

https://youtu.be/WfEov_K9h5o

LEAVE A REPLY

Please enter your comment!
Please enter your name here