പ്രളയ ദുരിതാശ്വാസം: ആസ്ക് ആലംപാടിയെ ആദരിച്ചു

0

കാസര്‍കോട്‌ : (www.k-onenews.in 07 Sep 2018 ) കാസര്‍കോട്‌ പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ നിന്നും പ്രളയം ബാധിച്ച ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായി പ്രവര്‍ത്തിച്ചവരെ കാസര്‍കോട്‌ ജനമൈത്രി പോലീസ് സംഘടിപ്പിച്ച വേദിയില്‍ ആസ്ക് (ആലംപാടി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് ) ആലംപാടിയെ ആദരിച്ചു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനില്‍ നിന്നും ക്ലബ് ഭാരവാഹികളായ സലാം ലണ്ടന്‍ ,സിദ്ദിഖ് ബിസ്മില്ലാ എന്നിവര്‍ ചേര്‍ന്ന് പ്രശസ്തിപത്രം ഏറ്റുവാങ്ങി.

ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസന്‍ ,കാസര്‍കോട്‌ ഡി.വൈ.എസ്.പി സുകുമാരന്‍ .എം.വി ,ബീഫാത്തിമ ഇബ്രാഹീം , സി.ഐ അബ്ദുല്‍ റഹീം, എസ്.ഐ അജിത് കുമാര്‍ ,മഹേഷ്‌ പി.പി ,ഗിരിശു ബാബു ,രാജീവന്‍ കെ.പി.വി ,ഡോ.രാജാറാം കെ.കെ തുടങ്ങിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here