കെഎം മാണിയെ മുന്നണിയിലെടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടിയേരി; ‘സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ച് തീരുമാനം’

0

(www.k-onenews.in) കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐ അടക്കമുള്ള ഘടകക്ഷികളുമായി ആലോചിച്ചുമാത്രമേ വിഷയത്തില്‍ തീരുമാമെടുക്കുകയുള്ളുവെന്നും കോടിയേരി വ്യക്തമാക്കി. ബിജെപിയാണ് മുഖ്യ ശത്രു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണെന്നും പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കോടിയേരി വ്യക്തമാക്കി.

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ നടന്ന സെമിനാറില്‍ കെഎം മാണി പങ്കെടുത്തിരുന്നു.മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മാണി സിപിഎം വേദിയിലെത്തിയിരുന്നത്. മാണി വിഷയത്തില്‍ സിപിഐ അടുത്തിട്ടില്ല. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സെമിനാറില്‍ പങ്കെടുക്കുകയും വേദിയില്‍ വച്ച് മാണിയ്‌ക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാനം ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണെന്ന് കോടിയേരി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here