“ഇല്ലാ നിങ്ങൾക്കാവില്ല”.. സോഷ്യൽമീഡിയയിൽ വൈറലായി തൗഫീഖിന്റെ മുദ്രാവാക്യം

0
1

കൊച്ചി:(www.k-onenews.in)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം എറണാകുളം മറൈൻ ഡ്രൈവിൽ മുസ്‌ലിം സംഘടനകൾ സംഘടിപ്പിച്ച മഹാറാലിയിൽ ഉയർന്ന മുദ്രാവാക്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്‌.

കേരളത്തിന്റെ വാണിജ്യ നഗരത്തെ സ്തംഭിപ്പിച്ചു കൊണ്ട്‌ ഏതാണ്ട്‌ അഞ്ചു ലക്ഷത്തോളം പേർ അണിനിരന്ന മഹാറാലിയിൽ ഉയർന്ന മുദ്രാവാക്യം സോഷ്യൽമീഡിയ ഏറ്റെടുത്തതോടെ താരമായിരിക്കയാണ് ആലപ്പുഴ ജില്ലയിലെ അരൂക്കുറ്റി പഞ്ചായത്ത് സ്വദേശിയായ മുഹമ്മദ്‌ തൗഫീഖ്. ഇദ്ധേഹം‌ സ്വന്തമായി എഴുതി തയ്യാറാക്കുകയും വിളിച്ചു കൊടുക്കുകയും ചെയ്ത മുദ്രാവാക്യം ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ ഏറ്റു വിളിക്കുകയാണ്‌.

പോപുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ വടുതല യൂണിറ്റ്‌ പ്രസിഡന്റാണ്‌ മുഹമ്മദ്‌ തൗഫീഖ്‌.
തൗഫീഖും ഹിദായത്ത്‌ നഗർ യൂണിറ്റ്‌ സെക്രട്ടറിയായ അൻസാരിയും മറ്റു പോപുലർ ഫ്രണ്ട്‌ പ്രവർത്തകരോടുമൊപ്പം റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു. തങ്ങളുടെ മുദ്രാവാക്യം വിളി കക്ഷിരാഷ്ട്രീയ ഭേദമന്യെ സമൂഹം ആവേശത്തോടെ ഏറ്റെടുത്തതിൽ ഏറെ അഭിമാനമുണ്ടെന്ന് തൗഫീഖും സഹപ്രവർത്തകരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here