കോട്ടപ്പുറം റോഡിൽ കഞ്ചാവ്‌ സംഘത്തിന്റെ വിളയാട്ടം; നാട്ടുകാർ വാഹനം അടിച്ചു തകർത്തു

0

നീലേശ്വരം:(www.k-onenews.in)

കോട്ടപ്പുറം റോഡിൽ അമിത വേഗതയിലെത്തി വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച സംഘത്തെ നാട്ടുകാർ പിടികൂടി.
ബുധനാഴ്ച്ച രാത്രി പത്ത്‌ മണിയോടെ നീലേശ്വരം ഭാഗത്ത്‌ നിന്നുമെത്തിയ ഇന്നോവ കാറാണു അപകടമുണ്ടാക്കിയത്‌‌.
കോട്ടപ്പുറം മഖാമിൽ നടന്നു വരുന്ന ഉറൂസിന്റെ സമാപന ദിവസമായതിനാൽ റോഡിൽ വൻ ഗതാഗത തിരക്ക്‌ അനുഭവപ്പെടുന്നതിനിടെയാണു കഞ്ചാവ്‌ സംഘത്തിന്റെ വാഹനം അപകട ഭീഷണിയുയർത്തി ഇരച്ചെത്തിയത്‌. സ്കൂൾ പരിസരത്ത്‌ വെച്ച്‌ കാൽനട യാത്രക്കാരെയും ബൈക്ക്‌ യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.
കോട്ടപ്പുറത്തു നിന്നും പതിനഞ്ച്‌ കിലോമീറ്ററോളം പിന്തുടർന്നെത്തിയ നാട്ടുകാർ പടന്ന വടക്കേപ്പുറത്ത്‌ വെച്ച്‌ സംഘത്തിന്റെ കാർ പിടികൂടുകയും തുടർന്ന് വാഹനം അടിച്ചു തകർക്കുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്‌.
ചെറുവത്തൂർ പടന്ന സ്വദേശികളായിരുന്നു ഇന്നോവയിൽ ഉണ്ടായിരുന്നത്‌. ഇവർ കഞ്ചാവ്‌ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്‌.
മേഖലയിൽ പോലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here