കോവിഡ്-19: മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
0

മുംബൈ: (www.k-onenews.in) കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷണർ(ഓപ്പറേഷൻസ്) പ്രണയ അശോകാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ആളുകൾക്ക് ഒറ്റയ്ക്ക് മാത്രമെ പുറത്തിറങ്ങാൻ അനുവാദമുള്ളു. കൂട്ടം ചേരാൻ പാടില്ല. ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണ്. ജൂലൈ പതിനഞ്ചാം തിയതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും മുംബൈ നഗരത്തിൽ രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾക്കും അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര ആശുപത്രി സേവനങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. മുംബൈ നഗരത്തിൽ അവശ്യ ആശുപത്രി സേവനങ്ങൾക്കും അടിയന്തര സേവനങ്ങൾക്കും ഇളവുണ്ട്.

ആളുകൾ പൊതു-സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടുന്നത് കോവിഡ്-19 വ്യാപനത്തിന് കാരണമായേക്കാമെന്നും മനുഷ്യജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണിതെന്നും ഉത്തരവിൽ പറയുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

LEAVE A REPLY

Please enter your comment!
Please enter your name here