പരിശോധനാഫലം വരുന്നതിന് മുമ്പ് യാത്ര പുറപ്പെട്ട ജനശതാബ്ദി യാത്രക്കാരന് കോവിഡ്: വഴിമധ്യേ ഇറക്കി ആശുപത്രിയിലാക്കി

0
0
Representative Image

കൊച്ചി: (www.k-onenews.in) കണ്ണൂർ-തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസിൽ പരിശോധനാഫലം വരുന്നതിന് മുമ്പ് യാത്ര പുറപ്പെട്ട യാത്ര ചെയ്തയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്യാകുമാരി സ്വദേശിയാണ് കോവിഡ് 19 പരിശോധനാഫലം വരുന്നതിന് മുമ്പ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ടത്.

കോഴിക്കോട് കുന്നമംഗലത്ത് കരാർ ജോലി ചെയ്യുന്ന ഇയാൾ മൂന്നുദിവസം മുമ്പാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്രവം പരിശോധനയക്കെടുത്തത്. എന്നാൽ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നറിഞ്ഞതോടെ ഫലം വരുന്നത് കാത്തുനിൽക്കാതെ ഇയാൾ ഇന്നു രാവിലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

പരിശോധനാഫലം ലഭിച്ചപ്പോഴേക്കും ഇയാൾ കോഴിക്കോട് വിട്ടെന്നുമനസ്സിലാക്കിയ കോഴിക്കോട്ടെ ആരോഗ്യപ്രവർത്തകർ തൃശൂരിൽ ആരോഗ്യ പ്രവർത്തകരെ വിവരമറിയിച്ചുവെങ്കിലും അതിനുമുമ്പുതന്നെ ട്രെയിൻ തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടിരുന്നു. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലാണ് ഇയാളെ ഇറക്കിയത്. ഉടൻ തന്നെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ യാത്ര ചെയ്ത കമ്പാർട്ട്മെന്റിൽ മൂന്നുയാത്രക്കാരാണ് ഉണ്ടായിരുന്നത്. അവരെ അവിടെ നിന്ന് മാറ്റി കമ്പാർട്ട്മെന്റ് സീൽ ചെയ്തു. ട്രെയിൻ യാത്ര തുടർന്നു ട്രെയിൻ തിരുവനന്തപുരത്തെത്തുന്നതോടെ ബോഗികളെല്ലാം അണുവിമുക്തമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here