കാലവര്‍ഷക്കെടുതി ജില്ലയില്‍ രണ്ട് മരണം:
വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം
കണ്ടെത്തി

0
0

കള്ളാര്‍:(www.k-onenews.in) വെള്ളത്തില്‍ വീണ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കള്ളാര്‍ വില്ലേജില്‍ കാഞ്ഞിരത്തടിയില്‍ ഇന്നലെ (ആഗസ്റ്റ് 8) വൈകുന്നേരം അഞ്ചു മണിയോടെ കാണാതായ  ഭാഗത്ത് യുവതിയുടെ മൃതദേഹം  ഇന്ന് രാവിലെ 11.30 ഓടെ നാട്ടുകാരുടെയും ഫയര്‍ ഫോഴ്‌സിന്റെയും സംയുക്ത തിരച്ചിലില്‍ കണ്ടെത്തി. കാഞ്ഞിരത്തടിയിലെ നാരായണന്‍ നായര്‍ മകള്‍ ശ്രീലക്ഷ്മി (26) മരിച്ചത്. വീടിനടുത്തുള്ള  നിന്നും അര കിലോമീറ്റര്‍  മാറി തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടില്‍ ഒഴുക്കില്‍പെട്ട കപിലത്തിന്റെ മൃതദേഹം കിട്ടിയിരുന്നു. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here