കെയർവെൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; അടച്ചു പൂട്ടിയേക്കുമെന്ന് സൂചന

0
0

കാസർഗോഡ്‌:(www.k-onenews.in) ചികിത്സയ്ക്കിടെ മരണപ്പെട്ട കോവിഡ്‌ രോഗിയുടെ മൃതദേഹം അശ്രദ്ധമായി കൈകാര്യം ചെയ്തു എന്ന ആരോപണത്തെ തുടർന്ന് കാസർഗോഡ്‌ കെയർവെൽ ആശുപത്രി അടച്ചുപൂട്ടിയേക്കുമെന്ന് സൂചന.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയായ സ്ത്രീ ഇവിടെ ചികിത്സക്കെത്തുകയും ഇന്ന് മരണപ്പെടുകയുമായിരുന്നു.

ഇവരുടെ സ്രവം പരിശോധനക്കയച്ചപ്പോൾ കോവിഡ്‌ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ മൃതദേഹത്തെ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കാതെ ഒരു ബെഡ്ഷീറ്റിൽ പൊതിഞ്ഞ്‌ ഓപിയുടെ പുറത്ത്‌ വെച്ചുവെന്നാണു ആരോപണം. ദിനേന നിരവധി ആളുകൾ എത്തുന്ന പൊതു ഇടത്തിൽ കോവിഡ്‌ രോഗിയുടെ മൃതദേഹം വെച്ചത്‌ ഗുരുതരമായ വീഴ്ച്ചയാണ്. ഇത്‌ സംബന്ധിച്ച്‌ സാമൂഹ്യ പ്രവർത്തകൻ കെഎഫ്‌ ഇഖ്‌ബാലിന്റെ വീഡിയൊ ഇതിനോടകം വൈറലായിട്ടുണ്ട്‌. വിവരമറിഞ്ഞ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.രാംദാസ്‌ ആശുപത്രി അടച്ചു പൂട്ടാൻ നിർദേശം നൽകിയതായി ഇദ്ധേഹം വ്യക്തമാക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here