എസ്ഡിപിഐ തീരദേശ വളണ്ടിയർ ടീമിനുള്ള പരിശീലനവും ഉപകരണ വിതരണവും സംഘടിപ്പിച്ചു

0
0

നീലേശ്വരം:(www.k-onenews.in)ദുരന്ത നിവാരണത്തിനും സന്നദ്ധ പ്രവർത്തനത്തിനുമായി എസ്ഡിപിഐ സംസ്ഥാന കമ്മറ്റിയുടെ നിർദേശം പ്രകാരം രൂപം നൽകിയ തീരദേശ മേഖലാ വളണ്ടിയർ ടീമിനുള്ള പ്രത്യേക പരിശീലനവും ഉപകരണ വിതരണവും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്‌ മീനാപ്പീസ്‌ കടപ്പുറം മുതൽ നീലേശ്വരം അഴിത്തല വരെയുള്ള തീരദേശ മേഖലകളെ ഏകോപിപ്പിച്ചാണ് വളണ്ടിയർ ടീമിന്റെ പ്രവർത്തനം.
ഇതിനായി ഈ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 50 അംഗ വളണ്ടിയർമാരെയാണ് സജ്ജമാക്കിയിട്ടുള്ളത്‌. ഓരോ മേഖലാ ടീമുകൾക്കും പ്രത്യേക പരിശീലനം നൽകും.
തൈക്കടപ്പുറം ബ്രാഞ്ച്‌ ഓഫീസിൽ വെച്ച്‌ നടന്ന പരിശീലന ചടങ്ങ്‌ എസ്ഡിപിഐ കാസർഗോഡ്‌ ജില്ലാ കമ്മറ്റി വൈസ്‌ പ്രസിഡണ്ട്‌ ഇഖ്‌ബാൽ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.
രക്ഷാ പ്രവർത്തനങ്ങൾക്കായുള്ള ഉപകരണങ്ങൾ വളണ്ടിയർ ക്യാപ്റ്റൻ ഹനീഫ്‌ സിഎച്ച്‌ ഏറ്റുവാങ്ങി.
എസ്ഡിപിഐ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട്‌ പി ലിയാഖത്തലി, ജന:സെക്രട്ടറി സിഎച്ച്‌ മൊയ്തു, നീലേശ്വരം മുനിസിപ്പൽ പ്രസിഡണ്ട്‌ എൻപി അബ്ദുൽ ഖാദർ ഹാജി, സെക്രട്ടറി എംവി ഷൗക്കത്തലി, കാഞ്ഞങ്ങാട്‌ മുനിസിപ്പൽ ഭാരവാഹികളായ നൗഷാദ്‌ ഹദ്ധാദ്‌ നഗർ, റിയാസ്‌ തുടങ്ങിയവർ വളണ്ടിയർ ടീമിനു മാർഗ നിർദേശങ്ങൾ നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here