കുമ്പള മുരളി വധക്കേസ്‌; ബിജെപി പ്രവർത്തകന് ജീവപര്യന്തം, 7 പേരെ വെറുതെ വിട്ടു

0
0

കാസർഗോഡ്‌: കുമ്പളയിലെ സിപിഎം പ്രവർത്തകനായിരുന്ന ശാന്തിപള്ളം ഗോപാലകൃഷ്ണ ഹാളിനടുത്ത് താമസിക്കുന്ന മുരളി (35)യെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ബിജെപി പ്രവർത്തകൻ അനന്തപുരം ക്ഷേത്രത്തിന് സമീപത്തെ ശരത് രാജിന് (35) ജീവപര്യന്തം തടവ്‌ ശിക്ഷയും രണ്ട്‌ ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക മുരളിയുടെ കുടുംബത്തിനു നൽകണം.

കേസിൽ കൂട്ടു പ്രതികളായിരുന്ന മറ്റു ഏഴ് പേരെ കുറ്റം തെളിയിക്കാൻ പറ്റാത്തതിനാൽ വെറുതെ വിട്ടു. കാസർകോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ (രണ്ട്‌) കോടതിയാണ് ഒന്നാം പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ബിജെപി പ്രവര്‍ത്തകരായ മായിപ്പാടി കുതിരപ്പാടിയിലെ ആചാര്യ എന്ന ബിനു, കുതിരപ്പാടിയിലെ ഭരത്‌ രാജ്‌, ബേളയിലെ മിഥുന്‍കുമാര്‍, കുഡ്‌ലു കാളിയങ്ങാട്ടെ എം നിധിന്‍രാജ്‌, കുതിരപ്പാടിയിലെ കെ. കിരണ്‍ കുമാര്‍, കുതിരപ്പാടിയിലെ കെ മഹേഷ്‌, എസ്‌ കെ അജിത്കുമാര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.

2014 ഒക്ടോബര്‍ 27ന്‌ വൈകിട്ടാണ്‌ ബൈക്കില്‍ സുഹൃത്തിനൊപ്പം പോകുന്നതിനിടെ മുരളീധരനെ സീതാംഗോളി മരമില്ലിന്‌ സമീപത്തുവെച്ച് വെട്ടി കൊന്നത്. കേസിലെ മുഖ്യപ്രതിയായ ശരത്കുമാറിന്റെ പിതാവും ഓട്ടോ ഡ്രൈവറുമായ ദയാനന്ദയെ വർഷങ്ങൾക്ക് മുമ്പ് ട്രിപ്പ് വിളിച്ചു കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനായ മുരളീധരന്‍. ഇതിലുള്ള വൈരാഗ്യമാണ്‌ കൊലക്ക്‌ കാരണമെന്നാണ്‌ പ്രോസിക്യൂഷൻ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here