കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി

0
0

കുവൈത്ത്: (www.k-onenews.in) കുവൈത്തിൽ ഇന്ത്യ അടക്കമുള്ള 7 രാജ്യങ്ങളിലെ പൗരന്മാർക്ക്‌ രാജ്യത്തേക്ക്‌ പ്രവേശന വിലക്ക്‌ ഏർപ്പെടുത്തി. മന്ത്രി സഭാ യോഗമാണു ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്ന് സർക്കാർ വക്താവ്‌ വ്യക്തമാക്കി. ഇന്ത്യക്ക്‌ പുറമേ ഇറാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌.ഈ രാജ്യങ്ങളിൽ നിന്നു ഒഴികെയുള്ള രാജ്യത്തെ മുഴുവൻ പൗരന്മാർക്കും രാജ്യത്തേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങൾ ഉണ്ടാകില്ല എന്നു മാത്രമാണു പ്രസ്ഥാവനയിൽ സൂചിപ്പിച്ചിരിക്കുന്നത്‌. അപ്രതീക്ഷിതവും കടുത്തതുമായ കുവൈത്തിന്റെ ഇത്തരമൊരു തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല. ഇതിന്റെ വിശദാംശങ്ങൾ വരും മണുക്കൂറുകളിൽ വ്യക്തമാകുമെന്നാണു സൂചന

LEAVE A REPLY

Please enter your comment!
Please enter your name here