മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ; ഗവർണർ ഭഗത് സിങ് കോശിയാരിയുടെ പരിഹാസം വിവാദമാകുന്നു

0
0

മുംബൈ: (www.k-onenews.in) മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മതേതരനായി മാറിയോ എന്ന ഗവർണർ ഭഗത് സിങ് കോശിയാരിയുടെ പരിഹസാം വിവാദമാകുന്നു. ലോക്ക്ഡൗണിനെ തുറന്ന് അടച്ച ആരാധാനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച കത്തയച്ചിരുന്നു. ഈ കത്തിലാണ് മുഖ്യമന്ത്രി മതേതരനായി മാറിയോ എന്ന് പരിഹാസരൂപേണ ഗവർണർ ചോദിച്ചത്.

ഗവർണറുടെ പരാമർശം താക്കറെയെ ചൊടിപ്പിച്ചു. സത്യപ്രതിജ്ഞാ വാചകവും ഭരണഘടനയിലെ മതേതരം എന്ന വാക്കും ഓർമ്മിപ്പിച്ച് ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകി. ഹിന്ദുത്വത്തെക്കുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ടെന്നും ഇക്കാര്യത്തിൽ തനിക്ക് കോശിയാരിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും താക്കറെ തിരിച്ചടിച്ചു.

എൻസിപി നേതാവ് ശരദ്പവാറും ഗവർണറുടെ കത്തിനെ വിമർശിച്ച് രംഗത്തെത്തി. ഭരണഘടനാപദവിയിലിരിക്കുന്ന ഗവർണറുടെ ഭാഷ ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

‘ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ‘സെക്യുലർ’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതത്തേയും തുല്യരാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിക്കസേര അലങ്കരിക്കുന്നയാൾ ഭരണഘടനയുടെ ഈ പ്രമാണങ്ങളെ ഉയർത്തിപ്പിടിക്കേണ്ടതാണ്. നിർഭാഗ്യവശാൽ മുഖ്യമന്ത്രിക്ക് ഗവർണർ എഴുതിയ കത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ നേതാവിന് എഴുതിയ ധ്വനിയാണ് കാണിക്കുന്നത്. ജനാധിപത്യത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിലുളള സ്വതന്ത്രമായ ആശയവിനിമയം നടക്കണമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ ഉപയോഗിക്കുന്ന വാക്കുകളും ധ്വനിയും വ്യക്തികൾ വഹിക്കുന്ന ഭരണഘടനാ പദവിയുടെ നിലവാരം അനുസരിച്ചായിരിക്കണം.’ ശരദ് പവാർ കത്തിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here