മംഗലാപുരം എയർപോട്ടിലെ ഉദ്യോഗസ്ഥ പീഢനം ഇനിയും അനുവദിക്കില്ല; ദുരനുഭവമുള്ള യാത്രക്കാർ ബന്ധപ്പെടണമെന്ന് എസ്ഡിപിഐ നേതൃത്വം

0
2

മംഗളൂരു:(www.k-onenews.in)

ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കു നേരെ നിരന്തരമായി നടക്കുന്ന ഉദ്യോഗസ്ഥപീഢനങ്ങളെ എസ്ഡിപിഐ ദക്ഷിണ കന്നഡ ജില്ലാ കമ്മറ്റി അപലപിച്ചു.

ഒരു പ്രത്യേക സമുദായത്തിൽ പെട്ട യാത്രക്കാരെ ലക്ഷ്യമിട്ട്‌‌ വിമാനത്താവള ഉദ്യോഗസ്ഥർ നടത്തുന്ന ഉപദ്രവങ്ങൾതുടർക്കഥയാവുമ്പോൾ ശക്തമായ നിയമനടപടികളും പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകാൻ പാർട്ടിതയ്യാറാവുമെന്നും വ്യക്തമാക്കി.

വിമാനത്താവള അധികൃതരിൽ നിന്ന് ഇത്തരം ഉപദ്രവം നേരിട്ടാൽ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും, സമയവുംസ്ഥലവുമുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ഉൾപ്പെടെ പൂർണ്ണമായ വിവരങ്ങൾ പാർട്ടി നേതൃത്വത്തിനുകൈമാറണമെന്നും എസ്ഡിപിഐ ദക്ഷിണ കന്നഡ ജില്ലാ കമ്മറ്റി അറിയിച്ചു. ജനദ്രോഹ സമീപനങ്ങൾപുലർത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയുള്ള നിയമ നടപടികൾക്കായി മംഗലാപുരം നഗരമധ്യത്തിലുള്ളസ്റ്റേറ്റ്ബാങ്കിനു സമീപത്തെ എസ്ഡിപിഐ ജില്ലാ കമ്മറ്റി ഓഫീസിൽ ഹെൽപ്‌ ഡസ്ക്‌ ആരംഭിക്കുമെന്നുംപ്രസിഡണ്ട്‌ അത്താവുള്ള ജോക്കട്ടെ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here